2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ പോലീസിന്റെ കണ്ണ്‌ വെട്ടിച്ചു ജസീറ ഓടി രക്ഷപ്പെട്ടു


കൊച്ചി
പോലീസിനെ കണ്ണ്‌ വെട്ടിച്ചു ജസീറ ഓടി രക്ഷ്രപ്പെട്ടു. കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ വസതിയക്കു മുന്നില്‍ സമരം നടത്തി വന്നിരുന്ന ജസീറ ഇന്നലെ നാടകീയമായ സംഭവങ്ങളെ വീണ്ടും ത്രില്ലിലാക്കിയാണ്‌ പോലീസിനെ വെട്ടിച്ച്‌ ഓടി രക്ഷപ്പെട്ടത്‌.
മണല്‍ മാഫിയക്കെതിരായ പോരാട്ടത്തിന്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി വാഗ്‌ദാനം ചെയ്‌ത അഞ്ച്‌ ലക്ഷം രൂപയുടെ പുരസ്‌കാരം പിന്‍വലിച്ചതോടെ ജസീറ സമരം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ജസീറ മഹിളാ മന്ദിരത്തിലേക്കു കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടത്‌. ജസീറയുടെ മക്കളെ പോലീസ്‌ കാക്കാനാട്‌ ശിശുക്ഷേമ സമിതിയിലേക്കു മാറ്റി. സമരത്തിന്റെ പേരില്‍ മക്കളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന്‌ ജസീറയ്‌ക്ക്‌ എതിരെ ജുവനൈല്‍ ആക്‌ട്‌ പ്രകാരം കേസെടുത്തിട്ടുണ്ട്‌.
ഇന്നലെ വളരെ നാടകീയമായ സംഭവവികാസങ്ങളാണ്‌ ജസീറയെ ചുറ്റിപ്പറ്റി ഉണ്ടായത്‌. ബുധനാഴ്‌ച സമരത്തിന്റെ വേദി ജസീറ പാലാരിവട്ടം പോലീസ്‌ സ്റ്റേഷനു മുന്നിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജസീറയെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിനകത്തേക്കു മാറ്റിയിരുന്നു. ഇതിനിടെയാണ്‌ മാധ്യമപ്രവര്‍ത്തികരുമായി ബന്ധപ്പെട്ട സംഘര്‍ഷം പാലാരിവട്ടം പോലീസ്‌ സ്റ്റേഷനില്‍ ഉണ്ടായത്‌. ഇതിനിടെ ജസീറയ്‌ക്കു നേരെയും ബലപ്രയോഗം ഉണ്ടായി. എസ്‌ഐയുടെ ചുതമലയുണ്ടായിരുന്ന എഎസ്‌ഐ ഷംസുദ്ദീന്‍ ജസീറയെ അസഭ്യം പറഞ്ഞതായി പറയപ്പെടുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക സനീറയോടൊപ്പം ജനറല്‍ ആശുപത്രിയിലേക്കു ഒടുവില്‍ യാത്രതിരിച്ചു. ഇതിനിടെയാണ്‌ ജസീറ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി പണം പിന്‍വലിച്ചതായ വാര്‍ത്ത അറിഞ്ഞത്‌. ഇതോടെ തന്റെ സമരം പിന്‍വലിച്ചതായി ജസീറ പറഞ്ഞു. ഇതോടെ കുട്ടികളെ ഏറ്റെടുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെയും ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടേയും കീഴിലുള്ള കാക്കനാട്ടുള്ള മന്ദിരത്തിലേക്കു കൊണ്ടുപോകാനായിരുന്നുപോലീസിന്റെ ശ്രമം. കുട്ടികളുമൊത്ത്‌ ഒരു ബസില്‍ കയറുകയും ചെയ്‌തു എന്നാല്‍ കുട്ടികളെ ഉടനെ നിര്‍ബന്ധിച്ചു പുറത്തിറക്കി നടുറോഡില്‍ കുത്തിയിരുന്നു. പോലീസിനൊപ്പം പോകില്ല എന്നറിയിച്ചു.ഇതിനിടെ വീണ്ടും മഹിളാമന്ദിരത്തിലേക്കു ജസീറയെ മാറ്റാനായി ശ്രമം. .ഇതോടെ ജസീറ ഒരു മുന്നറിയിപ്പും നല്‍കാതെ ഇറങ്ങി ഓഠുകയായിരുന്നു.
പോലീസ്‌ പിന്തുടര്‍ന്നു അവരെ പിടികൂടാനും ശ്രമിച്ചില്ല. ജസീറയ്‌ക്കെതിരെ നിലവില്‍ കേസോ പരാതിയോ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പോലീസിനു ഇവരെ പിടികൂടാനോ താല്‍പ്പര്യമില്ല.
ഇതേസമയം ജസീറയെ മര്‍ദ്ദിച്ചതായ സംഭവം നിയമസഭയിലും എത്തി. ഇതുസംബന്ധിച്ചി ആഭ്യന്തര മന്ത്രിയുടെ വിശദീകരണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപരക്ഷം ബഹളമുണ്ടാക്കി. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായുള്ള പരാതിയില്‍ ജസീറയ്‌ക്കെതിരെ ജൂവനൈല്‍ ആക്‌ട ്‌പ്രകാരം കേസെടുക്കുമെന്നും സ്റ്റേഷനില്‍ ജസീറയ്‌ക്ക്‌ മര്‍ദ്ദനം ഏറ്റിട്ടില്ലെന്നും അഭ്യന്തര മന്ത്രി സഭയില്‍ വിശദീകരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ