2014, ഫെബ്രുവരി 5, ബുധനാഴ്‌ച

കൊച്ചിയില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ മത്സരത്തിലും ട്വിറ്റര്‍ മിറര്‍



കൊച്ചി:സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ കളിക്കളത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക്‌ എത്തിക്കുന്നതിനുള്ള ട്വിറ്റര്‍ മിറര്‍ കൊച്ചി മത്സരത്തിലും. ഞായറാഴ്‌ച്ച അമ്മ കേരള സ്‌ട്രൈക്കേഴ്‌സും ചെന്നൈ റൈനോസും തമ്മില്‍ കൊച്ചിയില്‍ നടക്കുന്ന മത്സരത്തിലാണ്‌ ഗ്രൗണ്ടിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുന്നതിനായി മൈക്രോ ബ്ലോഗായ ട്വിറ്റര്‍, ട്വിറ്റര്‍ മിറര്‍ സ്ഥാപിക്കുന്നത്‌.

മൈക്രോ ബ്ലോഗായ ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റഡാണ്‌ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗുമായി ചേര്‍ന്ന്‌ ട്വിറ്റര്‍ മിറര്‍ ഗ്രൌണ്ടില്‍ സ്ഥാപിക്കുന്നത്‌. ട്വിറ്റര്‍ മിററില്‍ സെലിബ്രിറ്റികള്‍ എടുക്കുന്ന ചിത്രങ്ങള്‍ തത്സമയം തന്നെ ട്വിറ്റര്‍ ഫീഡ്‌്‌ വഴി ആരാധകരിലേക്കെത്തും. സെലിബ്രിറ്റി പരിപാടികളുടെ ചിത്രങ്ങള്‍ തത്സമയം ആരാധകരിലേക്കെത്തിക്കുന്നതിനായി ട്വിറ്റര്‍ മിററുകള്‍ സ്ഥാപിക്കുന്നത്‌ പതിവുള്ള ട്വിറ്റര്‍ ഇതാദ്യമായാണ്‌ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗുമായി ചേരുന്നത്‌. കഴിഞ്ഞ മാസം 25ന്‌ ആരംഭിച്ച സി സി എല്ലിന്റെ ഇത്‌ വരെ കഴിഞ്ഞ എല്ലാ മത്സരത്തിലും ഗ്രൗണ്ടില്‍ ട്വിറ്റര്‍ മിറര്‍ സ്ഥാപിച്ചിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ