കൊച്ചി
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇന്റേണല്‍
കംപ്ലെയ്‌ന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര് നിയമം
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവഗണിക്കുന്നു.
സ്‌ത്രീകള്‍ ജോലി ചെയ്യുന്ന
സ്ഥാപനങ്ങളില്‍ എല്ലാം ഇത്തരത്തിലുള്ള സമിതികള്‍ രൂപീകരിക്കണമെന്നാണ് നിയമം.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളും സമിതി
രൂപീകരിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വാക്കിലോ
,നോക്കിലോ പ്രവൃത്തിയിലോ സ്‌ത്രീ അപമാനിതയായാല്‍ ആദ്യം ഇടപെടല്‍ ഉണ്ടാകേണ്ടത്
തൊഴില്‍ ഇടങ്ങളില്‍ തന്നെയാണ്. കേന്ദ്ര നിയമം ഇത് വ്യവസ്ഥ ചെയ്യുന്നു. പരാതി
പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തേണ്ടത് ഓരോ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന
ഇന്റേണല്‍ കംപ്ലെയ്‌ന്റ് കമ്മിറ്റി ആയിരിക്കണം. പരാതി ശരിയെന്നു .തെളിഞ്ഞാല്‍
സമിതി സ്ഥാപനമേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ സ്ഥാപന മേധാവി
ബാധ്യസ്ഥനാണ്. മാത്രമല്ല തുടര്‍ന്നുള്ള നിയമ നടപടികളും ഈ റിപ്പോര്‍ട്ടിനെ
അധീകരിച്ചായിരിക്കും.
ഇത്തരം സമിതികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന്
50,000 രൂപവരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.എന്നാല്‍ കൊച്ചി നഗരസഭ
അടക്കം പല സര്‌ക്കാര്‍ സ്ഥാപനങ്ങളും ഇനിയും സമിതി രൂപീകരിച്ചിട്ടില്ല. 2013ലാണ്
പാര്‍ലമെന്റ് ഇതു സംബന്ധിച്ച ഒരു നിയമം പാസാക്കിയത്. അതുവരെ സുപ്രിംകോടതി വിധി
നടപ്പിലാക്കണമായിരുന്നു. അത് പലസ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല
എന്നുമാത്രമല്ല,2013ലെ പാര്‍ലമെന്റ് നിയമം പാസാക്കിയതിനു ശേഷവും ഈ സംവിധാനം
നടപ്പിലാക്കാകന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും തയ്യാറാകുന്നില്ല.
സ്ഥാപനത്തിലെ മുതിര്‍ന്ന വനിതാ ജീവനക്കാരിയായിരിക്കും സമിതിയുടെ അധ്യക്ഷ.
അധ്യക്ഷയെ കൂടാതെ രണ്ടില്‍ കുറയാതെ സ്‌ത്രീ പ്രതിനിധികളും ഒരു സര്‍ക്കാര്‍ ഇതര
സന്നദ്ധ സംഘടന പ്രതിനിധിയും സമിതിയില്‍ ഉണ്ടാകണം. സമിതിയിലെ പകുതി അംഗങ്ങള്‍
സ്‌ത്രീകള്‍ ആയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
രാജസ്ഥാന്‍
സര്‍ക്കാരിനെതിരായ കേസില്‍ 1997ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാനമായ
ഉത്തരവാണ് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇത്തരം ഒരു സംവിധാനം
ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ