2014, ഫെബ്രുവരി 5, ബുധനാഴ്‌ച

പട്ടിയെ പേടിച്ച്‌ ലൈന്‍ മാന്‍ പോസ്‌റ്റിനു മുകളില്‍


കൊച്ചി
ചേരാനല്ലൂരില്‍ പേപ്പട്ടി ശല്യം. പുറകെഓടിവരുന്ന പട്ടികളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പോസ്‌റ്റ്‌ അല്ലാതെ മാര്‍ഗമില്ലെന്ന്‌ കെഎസ്‌ഇബി ജീവനക്കാര്‍.
ഒരാഴ്‌ചക്കിടെ ആറുപേരെയാണ്‌ പേപ്പട്ടി കടിച്ചത്‌. എന്നാല്‍ പേപ്പട്ടികളെ കൊന്നൊടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ ഇപ്പോഴും മൗനത്തിലാണ്‌. പട്ടിയെ പേടിച്ച്‌ ഡ്യൂട്ടിചെയ്യാന്‍ പോലും ആര്‍ക്കും ചേരാനല്ലൂരിലേക്ക്‌ എത്താനാവില്ല. പിന്നാലെ വരുന്നത്‌ പട്ടിയാണോ , പേപ്പട്ടിയാണോ എന്നു പറയാനുമാവില്ല. അഞ്ച്‌പേരെ കടിച്ചു ഗരുതരമായി പരിക്കേല്‍പ്പിച്ച പേപ്പട്ടിയെ നാട്ടുകാര്‍ അടിച്ചുകൊന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞില്ല. പട്ടികളുടെ വിളയാട്ടം തുടരുകയാണ്‌.
ചിറ്റൂര്‍ ചേരാനല്ലൂരിലെ വീട്ടില്‍ പരിശോധനയ്‌ക്ക്‌ എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥനായിരുന്നു പട്ടിയുടെ ഒടുവിലത്തെ ഇര. കടിയേറ്റ ഇയാള്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പേപ്പട്ടിയെകൊണ്ട്‌ പൊറുതിമുട്ടി പരാതിയുമായി പഞ്ചായത്തില്‍ എത്തിയ നാട്ടുകാരോട്‌ പേപ്പട്ടിയെ കൊല്ലാന്‍ തങ്ങള്‍ക്ക്‌ അനുവാദമില്ലെന്നു പറഞ്ഞ്‌ അധികൃതര്‍ കയ്യൊഴിഞ്ഞു. തുടര്‍ന്ന്‌ കൊച്ചിന്‍ കോര്‍പ്പറേഷനെ സമീപിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയായിില്ല. ഇനി പട്ടിയെ തുരത്താന്‍ എന്താണ്‌ മാര്‍മെന്നറിയാതെ പേടിച്ചു കഴിയുകയാണ്‌ ജനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ