2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.



കൊച്ചി
നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
20നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്‌ഘാടനം ചെയ്യും. മൗറീഷ്യസ്‌ പ്രസിഡന്റ്‌രാജ്‌കേശ്വര്‍ പുര്യാഗ്‌ ചടങ്ങില്‍ മുഖ്യാതിഥി ആകും. രാജ്യത്തിനു അകത്തും പുറത്തുനിന്നുമായി നാലായിരത്തോളം പ്രതിനിധികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌.

്‌ ഇത്‌ രണ്ടാം തവണയാണ്‌ കേരളം ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനു ആതിഥ്യം വഹിക്കുന്നത്‌.. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനു വേദിയാകുക. ,അമേരിക്ക,ബ്രിട്ടന്‍,ജര്‍മനി, ബ്രസീല്‍ , അര്‍ജന്റീന, ഇറ്റലി, ഓസ്‌ട്രിയ, റഷ്യ, ശ്രീലങ്ക, ഗ്രീസ്‌, മലേഷ്യ , സിംഗപ്പൂര്‍, യുഎഇ, ഓസ്‌ട്രേലിലിയ, ഹംഗറി തുടങ്ങിയ 35 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.
മളേയില്‍ പങ്കെടുക്കാനായി ശ്രീലങ്കയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നലെ കൊച്ചിയില്‍ എത്തി. ശ്രീലങ്കയിലെ വിവിധ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പത്ത്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 42 പ്രതിനിധികളാണ്‌ ശ്രീലങ്കയില്‍ നിന്നുള്ള സംഘത്തിലുള്ളത്‌. പൊതുജന ആരോഗ്യരംഗത്ത്‌ ആയുര്‍വേദത്തിനു മികച്ച നേട്ടം ഉണ്ടാക്കക എന്നതാണ്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്‌ മുഖ്യമായും ലക്ഷ്യമിടുന്നത്‌.
വിദ്യാഭ്യാസത്തിലും ബിസിനസിലും ആയുര്‍വേദത്തിനുള്ള പങ്ക്‌ വ്യക്തമാക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സെമിനാറുകളും മേളയില്‍ നടക്കും. ആയുര്‍വേദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന എക്‌സിബിഷനുകളും ക്ലിനിക്കുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌.
120ഓളം ആയൂര്‍വേദ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനുള്ള ക്ലാസുകള്‍ മേളയുടെ ഭഭാഗമായി ഉണ്ടാകും.ആയുര്‍വേദ ഫെസ്റ്റിനോടു അനുബന്ധിച്ചു 350ഓളം സ്‌റ്റാളുകല്‍ വേദിയില്‍ ഒരുക്കിയിട്ടുണ്ട്‌.. ആയുര്‍വേദ പുസ്‌ത്‌കങ്ങള്‍ അടങ്ങുന്ന ബുക്ക്‌ ഫെയര്‍ , ആയുര്‍വേദ ഫുഡ്‌ കോര്‍ട്ട്‌ എന്നിവയും സ്‌റ്റാളില്‍ ഉണ്ടാകും. പ്രത്യേക ആയുര്‍വേദ ക്ലിനിക്കുകള്‍, വര്‍ക്ക്‌്‌ ഷോപ്പ്‌, ബിസിനസ്‌ മീറ്റ്‌, ആയുര്‍വേദ -ആരോഗ്യ എക്‌സിബിഷന്‍, ഔഷധ സസ്യപ്രദര്‍ശനം, നേത്രചികിത്സ, പഞ്ചകര്‍മ്മ, സാംസ്‌കാരിക പരിപാടികള്‍ ,ഡോക്കുമെന്ററി ഫിലിം ഫെസ്റ്റിവല്‍, റോഡ്‌ ഷോ, ആയുര്‍വേദ കേന്ദ്രങ്ങളിലേക്കുള്ള ടൂര്‍ ,എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
ബിസിനനസ്‌ മീറ്റ്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും സോളിഡാരിറ്റി മീറ്റ്‌ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ വി.എസ്‌ ശിവകുമാര്‍ ,കെ.ബാബു, എ.പി അനില്‍കുമാര്‍ എന്നിവരും പങ്കെടുക്കും.
സമാപനചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ്‌ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി തോമസ്‌ , മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ എന്നിവരും പങ്കെടുക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ