2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

കൊതുകിനെ തുരത്താന്‍ ആരോഗ്യശുചിത്വ സേന



കൊച്ചി നഗരസഭ ബജറ്റില്‍ നഗര-ഗതാഗത വികസനപദ്ധതികളുംകൊതുകിനെ തുരത്താന്‍ ആരോഗ്യശുചിത്വ സേനയും

ബ്രഹ്മപുരത്തും ഐലന്റിലും സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ബസുകളുടെ റൂട്ട്‌ മാറ്റും,നോണ്‍ മോട്ടോറൈസ്‌ഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സിസ്റ്റവുംഇ-റിക്ഷകള്‍ മൂന്നു മാസത്തിനകം എത്തുംവെണ്ണലയിലും ചക്കരപ്പറമ്പിലുമായി ന്യു കൊച്ചി ടൗണ്‍ഷിപ്പ്‌
റോഡുകളുടെ പാലങ്ങളുടെ നിര്‍മ്മണത്തിനുമായി 50 കോടി
കൊതുകു നശീകരണത്തിനായി 10 കോടി രൂപആധുനിക പരസ്യബോര്‍ഡുകളെത്തുംമുഴുവന്‍ തെരുവുവിളക്കുകളും എല്‍ഇഡിയിലേക്ക്‌


കൊച്ചി

നഗര വികസനം ഗതാഗതമേഖലയുടെ വികാസത്തിലൂടെ എന്ന മുദ്രാവക്യവുമായി കൊച്ചി നഗരസസഭയുടെ 2014-15 വര്‍ഷത്തെ ബജറ്റ്‌ പ്രഖ്യാപിച്ചു.
857 കോടി രൂപ വരവും 826 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ നഗരസഭ ഡപ്യുട്ടി മേയര്‍ ബി.ഭദ്ര അവതരിപ്പിച്ചു.
കൊച്ചിയുടെ പ്രധാന പ്രശ്‌നമായ കൊതുകു ശല്യം നിയന്ത്രിക്കുക ലക്ഷ്യമാക്കി ഓരോ വാര്‍ഡിലെയും കൊതുകുനശീരകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ഡ്‌ കൗണ്‍സിലറുടെ നേതൃതത്തില്‍ അഞ്ചംഗ ആരോഗ്യശുചിത്വ സേന രൂപീകിരിക്കും. കൊതുകുശല്യം നിയന്തിക്കുന്ന കാര്യത്തില്‍ വിദഗ്‌ധ ഉപദേശം നല്‍കാന്‍ മൈസുരില്‍ നിന്നുള്ള സംഘം എത്തുമെന്ന്‌ ബജറ്റ്‌ അവതരിപ്പിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മിണി പറഞ്ഞു.
നഗരസഭയുടെ കൊതുകു നശീകരണ പദ്ധതിയ്‌ക്കായി 19 കോടി രൂപ നീക്കിവെച്ചു.എന്നാല്‍ നഗരസഭയുടെ കൊതുകു നശീകരണ യജ്ഞം ലക്ഷ്യം കാണുന്നില്ലെന്നാരോപിച്ച്‌ പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ ബഹളം വെച്ചു.

നഗരഗതാഗതത്തിനു മുന്‍തൂക്കം കൊടുക്കാന്‍ പോതുംഗതാഗത സംവിധാനത്തില്‍ മാറ്റം വരുത്തും. റെയില്‍-ജല-റോഡ്‌ ഗതാഗത മാര്‍ഗങ്ങള്‍ ഏകോപിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ യൂണൈഫേഡ്‌ മെട്രോപോളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി യാഥാര്‍ത്ഥ്യമാക്കും. പോതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഞ്ച്‌ കോടി രൂപ നീക്കിവെച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.
പ്രധാന റോഡുകളുടേയും ഇടറോഡുകളുടേയും നിര്‍മ്മാണത്തിനും പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗതാഗതക്രമീകരണത്തിനുമാണ്‌ ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. ഇതിനായി മാത്രം 50 കോടി രൂപയാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. ജനങ്ങള്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ പ്രയോനപ്പെടുത്താന്‍ ബസുകളുടെ ക്രമീകരണം നടത്തും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ