2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

അമൃതാന്ദമയി മഠത്തിനു നികുതി ഇല്ല. സര്‍ക്കാര്‍ അറിവോടെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌




കൊല്ലം
അമൃതാന്ദമയി മഠത്തിന്റെ കൊല്ലം വള്ളിക്കാവിലുള്ള ഭൂരിഭാഗവും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്‌ പഞ്ചായത്തിന്റെ ഉടമസ്ഥ അവകാശം വാങ്ങാതെ.
ക്ലാപ്പന പഞ്ചായത്തിലെ മഠത്തിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളില്‍ നിന്നും നികുതി ഇനത്തില്‍ ലഭിക്കാനുള്ളത്‌ ലക്ഷങ്ങളാണ്‌. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയായിരുന്നു കെട്ടിട നിര്‍മ്മാണങ്ങള്‍ നടത്തിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാങ്കേതിക വിഭാഗം തയ്യാറാക്കിയ കണക്കനുസരിച്ച്‌ 49 കെട്ടിടങ്ങളാണ്‌ ക്ലാപ്പന പഞ്ചായത്തില്‍ മഠത്തിനു കീഴിലുള്ളത്‌. ഓംബുഡ്‌സ്‌മാന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ ഇത്രയും കെട്ടിടങ്ങള്‍ നികുതി അടക്കാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കെട്ടിട നിര്‍മ്മാണത്തിനു അനുമതി വാങ്ങിയട്ടില്ലെന്നും ക്ലാപ്പന പഞ്ചായത്തിലെ രേഖകളും വ്യക്തമാക്കുന്നു.
വിവാദങ്ങളെ തുടര്‍ന്നു മഠത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങള്‍ റഗുലേറ്റിറി ചെയ്യാനായി രേഖകള്‍ ഹാജരാക്കാന്‍ ക്ലാപ്പന പഞ്ചായത്ത്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഞ്ചിനിയറിംഗ്‌ കോളേജ്‌ ഉള്‍പ്പെടെ അഞ്ച്‌ സ്ഥാപനങ്ങളുടെ രേഖകള്‍ മാത്രമാണ്‌ മഠം ഹാജരാക്കിയത്‌.നിയമ നടപടികളില്‍ നിന്നും ഒഴിവാകാനായി ഈ കെട്ടിടങ്ങളുടെ നികുതി ഇനത്തില്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ നികുതിയായ 17ലക്ഷം രൂപയും മഠം അടച്ചു. ഇതേ തുടര്‍ന്നു ബാക്കിയുള്ള സ്‌ഥാപനങ്ങളുടെ നികുതി മഠം അടക്കാന്‍ തയ്യാറായിരുന്നില്ലെ എന്നു കാണിച്ച്‌ ഓംബൂഡ്‌സ്‌മാന്‌ ഡിവൈഎഫ്‌ഐ നേതാക്കള്‍ പരാതി നല്‍കി.
49ഓളം സ്ഥാപനങ്ങളുടെ നികുതിയായി ഒന്നര കോടിയോളം രൂപയാണ്‌ മഠത്തിന്റെ പേരില്‍ ഒരു സാമ്പത്തികവര്‍ഷം അടക്കേണ്ടത്‌.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇനത്തില്‍ പെടുത്തി മഠത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്‌ഥാപനങ്ങളുടെ നികുതി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും രേഖകള്‍ തെളിയിക്കുന്നു.
പഞ്ചായത്ത്‌ രാജ്‌ നിയമത്തിന്റെ 1999ലെ ഭേദഗതി പ്രകാരം സര്‍ക്കാരില്‍ നിന്നും ആനൂകൂല്യങ്ങള്‍ വാങ്ങുന്ന എയ്‌ഡഡ്‌ സ്ഥാപനങ്ങള്‍ക്കാണ്‌ നികുതി ഇളവിനു അര്‍ഹതയുള്ളത്‌. എന്നാല്‍ മഠത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇത്‌ കണക്കിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
പൊതുഖജനാവില്‍ ലഭിക്കാനുള്ള ലക്ഷക്കണക്കിനു രൂപയാണ്‌ ഈ വിധത്തില്‍ നഷ്‌ടപ്പെടുന്നത്‌. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഉറക്കം നടിക്കുകയാണെന്നു കരുതേണ്ടി വരും.
അമൃതാന്ദമയി മഠത്തിനു നികുതി ഇല്ല.
സര്‍ക്കാര്‍ അറിവോടെ ലക്ഷങ്ങളുടെ വെട്ടിപ്പ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ