2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

കുത്തിനില്‍പ്പ്‌്‌ സമരവുമായി ഒറ്റയാള്‍ പോരാട്ടവും ചിറ്റിലപ്പിള്ളിയുടെ വസതിക്കുമുന്നില്‍


കൊച്ചി
പാലാരിവട്ടം -വൈറ്റില ബൈപാസിനടുത്ത്‌ ചക്കരപ്പറമ്പിനു സമീപമുള്ള കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ വസതിയുടെ മുന്നില്‍ കുത്തി നില്‍പ്പ്‌ സമരവുമായി ഒരാളെത്തി. ജസീറയുടെ കുത്തിയിരിപ്പ്‌ സമരത്തിനു പിന്നാലെയാണ്‌ കുത്തിനില്‍പ്പ്‌ സമരവുമായി പട്ടാമ്പിയില്‍ നിന്നുള്ള 65കാരന്‍ ഇംഗ്ലി ഉസ്‌മാനാണ്‌ എത്തിയത്‌.
കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കണമെന്നും പണം കുട്ടികളുടെ പേരില്‍ സ്വീകരിച്ച്‌ സമാധാനപരമായി പിരിഞ്ഞുപോകണമെന്നും അഭ്യര്‍ഥിക്കാനാണ്‌ ഗാന്ധി തൊപ്പിയുമായി ഇംഗ്ലി ഉസ്‌മാന്‍ എത്തിയത്‌. നിഷ്‌കളങ്കരായ പൊന്നോമനകള്‍ക്ക്‌ മെ്‌ച്ചപ്പെട്ട ഭാവിയും വിദ്യാഭ്യാസവും ലഭിക്കാനുള്ള നന്മയുടെ പാത തുറക്കണമെന്നും എഴുതിയ ഫ്‌ളക്‌്‌സുമായാണ്‌ ഉസ്‌മാന്‍ ചിറ്റില്ലപ്പിള്ളിയുടെ വസതിക്കു മുന്നില്‍ എത്തിയത്‌.
ചിറ്റിലപ്പിള്ളി ജസീറയ്‌ക്ക്‌ അഞ്ച്‌ ലക്ഷം കൊടുക്കമെന്നു ഏറ്റിട്ടണ്ടെങ്കില്‍ വാക്കു പാലിക്കണം. വസതിക്കുമുന്നിലുള്ള കുത്തിയിരിപ്പ്‌ വലിച്ചു നീട്ടി രംഗം വഷളാക്കരുതെന്നും പ്രശ്‌നം മാന്യമായി പരിഹരിക്കണമെന്നും ഈ ഗാന്ധി ഭക്തന്‍ നിര്‍ദ്ദേശിച്ചു. ജസീറയുടെ സമരം കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുമെന്നും. രാഷ്ടീയക്കാര്‍ക്ക്‌ മുതലെടുക്കാന്‍ ജസീറ കരുവാകരുതെന്നും ഇംഗ്ലി ഉസ്‌മാന്‍ പറഞ്ഞു.
ഒരാള്‍ കൂടി വസതിയ്‌ക്ക്‌ മുന്നില്‍ എത്തിയതോടെ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ വസതിയിലെ വാച്ച്‌മാന്‌ പിന്നെയും കൗതുകം. കുറേ ദിവസങ്ങളായി വീടിനു മുന്നില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു ഇനിയെങ്കിലും അവസാനമായല്ലോ എന്നാണ്‌ ആശ്വാസം.
ഇംഗ്ലി ഉസ്‌മാന്‍ അതിരാവിലെ തന്നെ ഇവിടെ എത്തിയെന്ന്‌ വാച്ച്‌്‌മാന്‍ പറഞ്ഞു.സൗഹൃദ സംഭാഷണങ്ങളുടെ ഭാഗമായി കയ്യില്‍ കരുതിയിരുന്ന തന്റെ പോരാട്ട ചിത്രങ്ങളും ഉസ്‌മാന്‍ മതിലിനിടയിലൂടെ വാച്ച്‌മാനെ കാണിക്കുന്നുണ്ടായിരുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ