കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ നിന്നും ജസീറയുടെ സമരം മലയാള മനോരമായുടെ മുന്നിലെത്തി.
ഇതോടെ ആരാണ് ജസീറയുടെ പിന്നിലെന്നു കൂടുതല്‍ വ്യക്തമായി. ജസീറയ്‌ക്കു പിന്തുണയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ബാനര്‍ തന്നെ ഇതിന്റെ ചൂണ്ടുപലകയാണ്
സംഭവബഹുലമായ പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനു മുന്നിലേക്ക് വൈകിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പിഡിപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
പോലീസും യൂത്ത് കോണ്‍ഗ്രസുകാരും ചെര്‍ന്നു ജസീറയെ മര്‍ദ്ദിച്ചുവെന്നാണ് ഡിവൈഎഫ്‌എ ആരോപണം.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ലിജോ ജോസ് പ്രതിഷേധ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. കെ.വി അനില്‍, പി.എസ് സതീഷ് , അഡ്വ.ലാല്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ