2013, ഡിസംബർ 17, ചൊവ്വാഴ്ച

യോട്ടിങ്ങ്‌ ആന്റ്‌ പവര്‍ ബോട്ടിങ്ങ്‌ സര്‍ട്ടിഫിക്കേഷന്‍ പരിശീലനം എസ്‌എച്ചി കോളേജില്‍



കൊച്ചി
യോട്ടിങ്ങ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന പരിശീലന പരിപാടിയുടെ ഭാഗമായി യോട്ടിങ്ങ്‌ ആന്റ്‌ പവര്‍ ബോട്ടിങ്ങ്‌ സര്‍ട്ടിഫിക്കേഷന്‍ പരിശീലന പരിപാടി 20 മുതല്‍ പത്തുദിവസം തേവര സെക്രട്ട്‌ ഹാര്‍ട്ട്‌ കോളേജിനു സമീപമുള്ള ലേക്കില്‍ നടക്കും.
മറ്റുജില്ലകളിലുള്ളവര്‍ക്ക്‌ ഒരു ദിവസത്തെ ആമുഖ കോഴ്‌സിനു ചേരാം. 500 രൂപയാണ്‌ ഫീസ്‌. പ്രായഭേദമന്യേ ആര്‍ക്കും പരിശീലനക്യാമ്പില്‍ പങ്കെടുക്കാം. ഒട്ടേറെ സാധ്യതകള്‍ തുറന്നിടുന്ന മത്സര ഇനമാണ്‌ വാട്ടര്‍ സ്‌പോര്‍ട്‌സ്‌. രാജ്യാന്തര താരം ജോളി തോമസ്‌ ക്യാമ്പില്‍ പരിശീലകനായി ഉണ്ടായിരിക്കും. ഭാരവാഹികളായ ഗിരിജ ഗോവിന്ദ്‌ ,ജോളി തോമസ്‌ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ