2013, ഡിസംബർ 17, ചൊവ്വാഴ്ച

മനുഷ്യത്വപൂര്‍ണമായ വിധികള്‍ ം ഉണ്ടാകണമെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍.

കൊച്ചി
സാമൂഹിക നീതി ഉറപ്പാക്കാന്‍ മനുഷ്യത്വപൂര്‍ണമായ വിധികള്‍ കോടതികളില്‍ നിന്നും ഉണ്ടാകണമെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍.
ജസ്റ്റിസ്‌ കൃഷ്‌ണയ്യരുടെ 99-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ക്ക്‌ നിയമസഹായം നല്‍കാന്‍ തയ്യാറാകണം,ഇന്ത്യയില്‍ കോടിക്കണക്കിനു പാവപ്പെട്ടവരുണ്ടെങ്കിലും ഇവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ്‌ ഭരണാധികാരികള്‍ക്കു കഴിയുന്നില്ല.ഭരണഘടനയില്‍ വിഭാവന ചെയ്‌തതുപോലുള്ള സമസ്‌തസുന്ദര രാജ്യം യാഥാര്‍ത്യമാകണമെങ്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം.സാധാരണക്കാരുടെ ഉയര്‍ച്ചയ്‌ക്ക്‌ ആവശ്യമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ നല്ലൊരു ജനാധിപ്‌ത്യരാജ്യമായി ഇന്ത്യയ്‌ക്ക്‌ നിലനില്‍ക്കാനാകൂ എന്നും ജസ്റ്റിസ്‌ വി.ആര്‍ കൃഷണയ്യര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ആയിരക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയാണ്‌ വി.ആര്‍ കൃ,ഷണയ്യരെന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഹൈക്കോടതി ചിഫീ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. ബാബു പോള്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി ദണ്ഡപാണി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ഉണ്ണികൃഷ്‌ണന്‍ .അഡ്വ.ബിജു എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ