2013, ഡിസംബർ 17, ചൊവ്വാഴ്ച

ആര്‍.ബി ശ്രീകുമാറിനും ഗാപിനാഥന്‍ പിള്ളയ്‌ക്കും അവാര്‍ഡ്‌

കൊച്ചി
നാഷണല്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസിന്റെ പ്രഥമ അവാര്‍ഡിന്‌്‌ ആര്‍.ബി ശ്രീകുമാറിനും ഗുജറാത്തില്‍ വ്യാജ കൊല്ലപ്പെട്ട പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ ഗോപിനാഥന്‍ പിള്ളയും അര്‍ഹരായി25,00 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. 19നു എറണാകുളം ബാര്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ പുരസ്‌കാരം സമ്മാനിക്കും.ഇതോടനുബന്ധിച്ച്‌ നിയമവാഴ്‌ച നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സിംപോസിയം ഒരുക്കിയിട്ടുണ്ട്‌. എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഉഴവൂര്‍ വിജയന്‍ , ഹമീദ്‌ വടുതല ,മുജിബ്‌ റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ