2013, ഡിസംബർ 17, ചൊവ്വാഴ്ച

കോണ്‍ഗ്രസിനും ബിജെപിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന്‌ ഡോ. എ.നീലലോഹിതദാസ്‌

കൊച്ചി
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഭരണംനേടിയെടുക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന്‌ ജനതാദള്‍ എസ്‌ ജനറല്‍ സെക്രട്ടറി ഡോ. എ.നീലലോഹിതദാസ്‌ പറഞ്ഞു.
അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പ്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്നും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഒരു കാരണവശാലും 100ല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുവാന്‍ സാധ്യത ഇല്ലെന്നും നീലലോഹിതദാസ്‌ ചൂണ്ടിക്കാട്ടി. ബിജെപിക്കു 150സീറ്റിനപ്പുറം നേടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഡപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്‌, മനോജ്‌ പെരുമ്പിള്ളി എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ