2013, ഡിസംബർ 17, ചൊവ്വാഴ്ച

ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്റെ വികസനത്തിനു ചുവപ്പ്‌കൊടി ജനറല്‍ മാനേരുടെ സന്ദര്‍ശനം പ്രഹസനമായി





കൊച്ചി
എറണാകുള ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്റെ പഴയപ്രൗഡി വീണ്ടെടുത്ത്‌ കൊച്ചിക്കും അതുവഴി സംസ്ഥാനത്തിനു തന്നെയും റെയില്‍വെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയ്‌ക്ക്‌ മങ്ങല്‍

ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്റെ പുനരുദ്ധാരണപദ്ധതിയുമായി ബന്ധപ്പെട്ട്‌ പരിശോധിക്കാനെത്തിയ ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ രാകേഷ്‌ മിശ്ര നവീകരണ സാധ്യതകള്‍ തള്ളി. ഡിവിഷണല്‍ മാനജേര്‍ രജേഷ്‌ അഗര്‍വാള്‍,,,ഏരിയ മാനേജര്‍ അശോക്‌ കുമാര്‍ എന്നിവരും രാകേഷ്‌ മിശ്രയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്നു. 
പച്ചാളം ഭാഗത്തേക്ക്‌ ഒരു ട്രാക്ക്‌ മാത്രമാണ്‌ നിലവിലുള്ളത്‌. ട്രെയ്‌നുകള്‍ ഓടിക്കാന്‍ രണ്ട്‌ ട്രാക്കുകള്‍ വേണമെന്നും ഇവിടെ ഷണ്ടിങ്ങിനു സൗകര്യമില്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. അതിനാല്‍ വികസനപദ്ധതി നടപ്പാക്കുന്ന കാര്യം സംശയാസ്‌പദമാണെന്ന നിലപാട്‌ ആണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. 
കാടുപിടിച്ചു കിടക്കുന്ന ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‍ പുനരുദ്ധ്വരിക്കുന്നത്‌ വിദൂരഭാവിയില്‍പോലും നടന്നേക്കില്ലെന്ന സൂചനയാണ്‌ അദ്ദേഹം നല്‍കിയത്‌. രണ്ടുലൈന്‍ തയ്യാറാക്കാനുള്ള സ്ഥലസൗകര്യമില്ലെന്നും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക അസാധ്യമായേക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു. 
റെയില്‍വെക്ക്‌ സ്വന്തായി തന്നെ ഇവിടെ 48 ഏക്കര്‍ സ്ഥലം ഉള്ളപ്പോഴാണ്‌ ഷണ്ടിങ്ങിന്‌ സ്ഥലമില്ലെന്ന വാദം ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ഉന്നയിച്ചത്‌. പദ്ധതിക്ക്‌ അദ്ദേഹം അനുകൂലമല്ലെന്ന സൂചനയാണ്‌ നല്‍കുന്നത്‌.
ഇന്നലെ വരെ ഉണ്ടായിരുന്ന പ്രതീക്ഷയാണ്‌ ഇതോടെ തകിടം മറിഞ്ഞത്‌. ഇതിനു പിന്നില്‍ മറ്റേതോ ലോബി കളിച്ചിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ ലോബിയോ ഹൗസിങ്ങ്‌ കോംപ്ലക്‌സ്‌ താല്‍പ്പര്യക്കാരോ ആണ്‌ ഇതിനു പിന്നിലെന്നു കരുതുന്നു. 
റെയില്‍വെ ജനറല്‍ മാനേജറുട നിഷേധാത്മക നിലപാടിനു പിന്നില്‍ മറ്റേതെങ്കിലും പ്രേരക ശക്തി ഉണ്ടാകാമെന്ന്‌ സിഐടിയും നേതാവ്‌ എം.എം ലോറന്‍സ്‌ പറഞ്ഞു. ഇവരുടെ സ്വാധീനം കൊണ്ടാകാം അദ്ദേഹത്തിന്റെ നിഷേധ അഭിപ്രായം സ്ഥലം എംഎല്‍എയും എംപിയും മറ്റു ജനനേതാക്കളും ജനങ്ങളും കൂട്ടായി യത്‌നിച്ച്‌ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയേ നിവൃത്തിയുള്ളുവെന്ന്‌ അദ്ദേഹം പറഞ്ഞു. 
ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട്‌ ജനറല്‍ മാനേജര്‍ രാകേഷ്‌ മിശ്രയുടെ സന്ദര്‍ജനം വെറും പ്രഹസനമായി മാറിയെന്ന്‌ എറണാകുളം ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‍ വികസന സമിതി അഭിപ്രായപ്പെട്ടു. ദിവസങ്ങളായി കൊട്ടിഘോഷിച്ചു നടത്തിയ ജനറല്‍ മാനേജരുടെ സന്ദര്‍ശനം മറ്റാരുടെയോ താല്‍പ്പര്യത്തിനു വേണ്ടിയാണെന്ന്‌ റെയില്‍വെയുടെ യഥാര്‍ത്ഥ വികസനമല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്നും വികസന സമിതി കുറ്റപ്പെടുത്തി. രാവിലെ ഒള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ എത്തിച്ചേര്‍ന്ന അദ്ദേഹം ഗാന്ധിജിയുടെ പരിപാവനമായ പാദസ്‌പര്‌ശമേറ്റ റെയില്‍വെ സ്റ്റേഷന്‍ സമുച്ചയം പോലും സന്ദര്‍ശിക്കാതെ പ്ലാറ്റ്‌ ഫോമിന്റെ മൂലയില്‍ നിന്നും അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന റെയില്‍വെയുടെ രൂപരേഖ പരിശോധിച്ച്‌ ദ്രൂതഗതിയില്‍ മടങ്ങിപ്പോയി. പൊതുപ്രവര്‍ത്തകരുടേയോ റെയില്‍വെ കോളനി വാസികളുടേയോ പരാതികള്‍ ചെവിക്കൊള്ളാതെയുള്ള ജനറല്‍ മാനേജരുടെ നിലപാട്‌ തികച്ചും അപലപനീയമാണെന്ന്‌ സമിതി ആരോപിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ