2013, ഡിസംബർ 17, ചൊവ്വാഴ്ച

അലങ്കാര മത്സ്യ പ്രദര്‍ശനം മറൈന്‍ഡ്രൈവില്‍ 19 മുതല്‍


കൊച്ചി
അലങ്കാര മത്സ്യ-പക്ഷി-ഓമനമൃഗങ്ങളുടെ പ്രദര്‌ശനം ഡി അക്വേറിയ 19മുതല്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. 19നു രാവിലെ 11നു മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്യും.
അത്യപൂര്‍വ്വവും വ്യത്യസ്ഥവുമായ ശുദ്ധജല,സമുദ്ര ജല അലങ്കാര മത്സ്യങ്ങള്‍ക്കു പുറമെ നൂറുകണക്കിനു പക്ഷികളും ഓമന മൃഗങ്ങളും ഷോയില്‍ ഉണ്ടാകും. കേരളത്തില്‍ ആദ്യമായി സമുദ്രജല മത്സ്യങ്ങളുടെ തീം പവലിയനും പ്രദര്‍ശനത്തിനു ഒരുക്കിയിട്ടുണ്ട്‌. കൂറ്റന്‍ ടാങ്കുകളിലാണ്‌ സമുദ്രജല മത്സ്യങ്ങളെ ഒരുക്കിയിരിക്കുന്നത്‌. പെറ്റ്‌ ഫാഷന്‍ ഷോ, ഫുഡ്‌ ഫെസ്റ്റ്‌, കണ്‍സ്യുമര്‍ എക്‌സ്‌പോ എന്നിവയും ഉണ്ടാകും . പക്ഷികള്‍ക്കു മാത്രമായി പ്രത്യേക പവലിയനും ഇത്തവണത്തെ പ്രത്യോകതയാണ്‌. 20 ലക്ഷത്തിലേറെ വിലവരുന്ന പക്ഷികളാണ്‌ ഇത്തവണ എത്തുക. അഞ്ചാമത്‌ അക്വാഷോയില്‍ ഇത്തവണ 300ല്‍പ്പരം അലങ്കാര മത്സ്യങ്ങളുണ്ടാകും. ഉച്ചയ്‌ക്‌ രണ്ടുമുതല്‍ ഒന്‍പതുവരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 8 വ
രെയുമാണ്‌ പ്രദര്‍ശനം.50 രൂപയാണ്‌ പ്രവേശന നിരക്ക്‌ കുട്ടികള്‍ക്ക്‌ 30രൂപയും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ