വനിതാ വാര്‍ഡന്റെ സങ്കടം വനരോദനംപ്രതിയെ സംരക്ഷിക്കാന്‍ കമ്മീഷണറും
കൊച്ചിനടുറോഡില് പൊതുജന മധ്യത്തില്‍ വെച്ചു മര്‍ദ്ദനത്തിനിരയായ ദളിതയായ വനിതാ ട്രാഫിക് വാര്‍ഡന്റെ പരാതി കേള്‍ക്കാന്‍ ആരുമില്ല. സമൂഹത്തിലെ ഉന്നതനായ പ്രതിയെ സംരക്ഷിക്കുന്ന നിലയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടേതാണ് റിപ്പോര്‍ട്ട്. പത്മിനിയുടെ മൊഴിയില്‍ പലതും വാസ്‌തവ വിരുദ്ധമാണെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ ജെയിംസിന്റെ കണ്ടുപിടുത്തം.
പോലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തതായി പത്മിനി കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ദളിത സ്‌ത്രീയാണെന്ന കാര്യവും കൃത്യനിര്‍വഹണത്തിനിടെയാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യവു പോലീസ് മനഃപൂര്‍വം ഒഴിവാക്കി നല്‍കിയ എഫ്‌ഐആറിനെ തുടര്‍ന്നു പ്രതിക്കു കോടതി നിസാര തുകയ്‌ക്കു പ്രതി വിനോഷ് വര്‌ഗീസിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതി വിനോഷ് വര്‍ഗീസ് നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന കാര്യവും പോലീസ് കോടതിയില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു.
ഇതോടെ വനിതാ വാര്‍ഡന്‍ പത്മിനിയുടെ പരാതി പണത്തിനും രാഷ്‌ട്രീയ സ്വാധീനത്തിനും ഇടയില് നീതി ലഭിക്കുയില്ലെന്ന നിലയിലായി പൊതുജനങ്ങളും മാധ്യമങ്ങളും മാത്രമാണ് പത്മനിയുടെ പിന്നിലുള്ളത് . ഇനി നീതി ലഭിക്കാന്‍ അവസാന ആശ്രയം കോടതി മാത്രമാണ്.
? പത്മിനി#ുടെ പരാതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ദിവസം കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ