300 ഓളം വര്‍ഷം പഴക്കമുള്ള വൃക്ഷമുത്തശ്ശിയെ കള്ളന്മാര്‍ കടത്തി. ചൈനയിലെ ഗുവാങ്‌സി പ്രവശ്യയിലാ ണ് സംഭവം. 26ഓളം ടണ്‍ വരുന്ന വാള്‍നട്ട് മരം കാണാതായത് വൃക്ഷസ്‌നേഹികളെ ഞെട്ടിച്ചു. കടത്തിയ വീരന്മാര്‍ക്ക് മുറി്‌ച്ചുമാറ്റുന്നതിനു മുന്‍പ് തന്നെ പോലീസ് കണ്ടെത്തി.പക്ഷേ ഇലകളും ശിഖരങ്ങളുമെല്ലാം നഷ്ടപ്പെട്ടിരുന്നു. മോഷ്ടിക്കപ്പെട്ട സ്ഥലത്തു തന്നെ പുനഃസ്ഥാപിക്കുകയും ചെയ്‌തു.
വൃക്ഷമുത്തശ്ശിയെ മോഷ്ടാക്കള്‍ ഏറ്റവും ഒടുവില്‍ പത്ത് ലക്ഷം യുവാന്‍ അഥവാ ഒരു ലക്ഷം ഡോളര്‍ വരുന്ന തുകയ്‌ക്കാണ് വിറ്റത്. .പിഴുതുമാറ്റിയ മരം ഇതിനകം ഏകദേശം 1500 മൈല്‍ അഥവാ 3000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. കാണാതായ വൃക്ഷമുത്തശ്ശിയെ കണ്ടെത്തന്‍ പോലീസിനു ആറുമാസം വേണ്ടിവന്നു .ഇതിനിടയി്‌ല്‍ പലതവണ മറിച്ചു വില്‍പ്പനയും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 10ഓളം പേരെ പോലീസ് അറസ്‌റ്റ്‌ചെയ്‌തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ