2013, നവംബർ 4, തിങ്കളാഴ്‌ച

സംസ്ഥാനത്തെ ആദ്യ കടല്‍വെള്ള ശുദ്ധീകരണ, വൈദ്യുതി ഉത്‌പാദന പദ്ധതി കൊച്ചിയില്‍ ആരംഭിക്കാന്‍ അനുമതി





മട്ടാഞ്ചേരി
കടല്‍ വെള്ളത്തില്‍ നിന്ന്‌ ശുദ്ധജലവും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നതിനായുള്ള സംസ്ഥാനത്തെ ആദ്യത്തെ പദ്ധതി കൊച്ചിയില്‍ ആരംഭിക്കാന്‍ അനുമതിയായി.
ഈ പദ്ധതിയുടെ പൈലറ്റ്‌ പ്രൊജക്‌ട്‌ ചെല്ലാനം പഞ്ചായത്തിലെ കണ്ടക്കടവില്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളതായി കേന്ദ്ര മന്ത്രി കെ.വി തോമസ്‌ കേരള ഭൂഷണത്തോട്‌ പറഞ്ഞു.
തമിഴ്‌നാട്ടിലെ മധുരയ്‌ക്ക്‌ അടുത്ത്‌ രാമനഥപുരം ജില്ലയിലെ നെരിപ്പയൂരില്‍ പ്രവര്‍ത്തിക്കുന്ന കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റിന്റെ മാതൃകയിലാണ്‌ ചെല്ലാനത്ത്‌ കണ്ടക്കടവിലെ പദ്ധതി പൂര്‍ത്തിയാക്കുക. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശയമായ ചെല്ലാനത്ത്‌ ഈ പദ്ധതി ആരംഭിക്കുക എന്നത്‌ ദീര്‍ഘനാളുകളായുള്ള ആവശ്യമായിരുന്നു.

ചെല്ലാനത്ത്‌ പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ ത്വരിതമാക്കുന്നതിനായി കേന്ദ്ര മന്ത്രി കെ.വി തോമസ്‌ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ നെരിപ്പയൂരിലെ കടല്‍ വെള്ള ശുദ്ധീകരണ പ്ലാന്റ്‌ സന്ദര്‍ശിച്ചിരുന്നു. ചെല്ലാനം പഞ്ചായത്ത്‌ നല്‍കുന്ന രണ്ടര ഏക്കര്‍ സ്ഥലത്താണ്‌ പദ്ധതി യാഥാര്‍ഥ്യമാകുക. ഇതിനായി 28 കോടിരൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.10 ലക്ഷം ലിറ്റര്‍ ശുദ്ധജലവും ഒരു മെഗാവാട്ട്‌ വൈദ്യുതിയുടെ ഉത്‌പാദനവുമാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത്തരം പ്ലാന്റുകളില്‍ പെട്രോളിയം ,എല്‍എന്‍ജി എന്നിവ ഉപയോഗിച്ചാണ്‌ കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍തതിക്കുന്നതെങ്കില്‍ സുര്യകിരണങ്ങളാണ്‌ നെരിപ്പയൂരിലെ പ്ലാന്റില്‍ ശുദ്ധികരണത്തിനായി പ്രയോജനപ്പെടുത്തുന്നത്‌. സൂര്യപ്രകാശത്തില്‍ പ്രവരത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പ്രോജക്‌ടാണ്‌ നെരിപ്പയൂരിലേത്‌.ഇമ്പീരിയല്‍ കെജി ഡിസൈന്‍സ്‌ എന്ന സ്ഥാപനമാണ്‌ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്‌. സൂര്യരശ്‌മികള്‍ പ്രത്യേക തരം ലെന്‍സ്‌ ഉപയോഗിച്ചു ഊര്‍ജമാക്കി മാറ്റുകയാണ്‌ . സാധാരണ ഗതിയില്‍ കടല്‍വെള്ളം ബാഷ്‌പീകരിക്കാന്‍ 200ഡിഗ്രി സെല്‍ഷ്യസി വരെ ചൂട്‌ ആവശ്യമാണ്‌. ഇപ്രകാരം ലെന്‍സിലൂടെ കടന്നുവരുന്ന സൂര്യപ്രകാസം കടല്‍വെള്ളത്തിനെ നീരാവിയാക്കി മാറ്റുന്നു. ഈ നീരാവി പ്രത്യേക ചേമ്പറില്‍ വെച്ച്‌ ശീതികരിച്ച്‌ ശുദ്ധജമമാക്കി മാറ്റും.. ഇപ്രകാരം ലഭിക്കുന്ന കുടിവെള്ളം മാലിന്യങ്ങള്‍ ഒന്നും ഇല്ലാത്ത അള്‍ട്രാ പ്യൂവര്‍ വാട്ടര്‍ എന്ന ഗണത്തിലായിരിക്കും .ഇങ്ങനെ ലഭിക്കുന്ന ജലം ധാതുലവണങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള കുടിവെള്ളത്തിനുള്ള നിലവാരത്തിലേക്കു മാറ്റും.
പ്രതിദിനം ഒന്നരലക്ഷത്തോളം കടല്‍വെള്ളം ശുദ്ധീകരിക്കാനാകുന്ന പ്ലാന്റ്‌ ആയിരിക്കും ചെല്ലാനത്ത്‌ നിര്‍മ്മിക്കുക. സാധാരണ കാലാവസ്ഥയില്‍ മണിക്കൂറില്‍ ആറായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനാകും.. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പകല്‍ താപനില അനുഭവപ്പെടുന്ന പ്രദേശമാണ്‌ നെരിപ്പയൂര്‍. അതുകൊണ്ട്‌ സൗരോര്‍ജ്ജം പൂര്‍ണമായും ഉപയോഗിച്ചാണ്‌ പ്ലാന്റ്‌ പ്രവര്‍ത്തിക്കന്നത്‌.എന്നാല്‍ ചെല്ലാനത്ത്‌ ഇത്‌ പ്രാവര്‍ത്തികമല്ലാത്തതിനാല്‍ സുലഭായി ലഭിക്കുന്ന തെങ്ങിന്റെ ഓല,തൊണ്ട്‌,ചിരട്ട തുടങ്ങിയവ ഉപയോഗപ്പെടുത്താനാകും.ഇതനുസരിച്ചുള്ള പദ്ധതിയാണ്‌ ഇമ്പീരിയല്‍ കെജി ഡിസൈന്‍സ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ്‌ നെരിപ്പയൂരിലെ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളും രൂപരേഖയും ചെന്നൈ ഐടിഐയില്‍ വികസിപ്പിച്ചെടുത്തവയാണ്‌.

കേരളത്തിന്റെ തീരമേഖലയിലെ ശുദ്ധജലക്ഷമാത്തിനു പരിഹാരം കാണാന്‍ കടല്‍ വെള്ള ശുദ്ധീകരണത്തിന്റെ സാധ്യത പരിശോധിച്ചു പദ്ധതി ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ പദ്ധതി പ്രവര്‍തതനങ്ങള്‍ വേഗതതിലാക്കിയത്‌. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയെ (എന്‍ഐഐഎസിടി)ഇതിനായി ചുമതലപ്പെടുത്തിയിരുന്നു.
മുന്‍ എന്‍ഐഐഎസ്‌ടി ഡയറക്‌ടര്‍ എ.ഡി ദാമോദരന്‍ ചെയര്‍മാനായുള്ള പഠനസംഘമാണ്‌ ഈ പദ്ധതിക്കു പച്ചക്കൊടി കാണിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ചെല്ലാനം സന്ദര്‍ശിച്ച സംഘം സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയനുസരിച്ച്‌ ഈ പദ്ധതി വിജയപ്രദമായിരിക്കുമെന്നു അഭിപ്രായപ്പെട്ടിരുന്നു. തീരമേഖലയില്‍ പരിസ്ഥിതി ആഘാതങ്ങള്‍ സൃഷ്‌ടിക്കുമോ എന്ന ആശങ്ക ഇല്ലാതാക്കുവാന്‍ സിഎംഎഫ്‌ആര്‍ഐയുടെ സഹായവും തേടിയിരുന്നു. സിഎംഎഫ്‌ആര്‍ഐയുടെ പരിസ്ഥിതി ആഘാത പഠന വിഭാഗം മേധാവി ഡോ. വി.കൃപയുടെ നേതൃത്വത്തിലുള്ള സംഘം ആണ്‌ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതൊന്നും ഇല്ലെന്നും പദ്ധതി മത്സ്യസമ്പത്തിനു ആഘാതം ഒന്നും ഉണ്ടാക്കില്ലെന്നും വ്യക്തമാക്കിയത്‌. പ്രോഫ.എന്‍ രഘുനന്ദന്‍,പ്രൊഫ.ഡാണെ, ഡോ.എസ്‌ സമാധനം, ഡോ..പ്രസാദ്‌ ,ഭാഭ ആറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിലെ ഡോ.എസ്‌ പ്രഭാകര്‍,,പ്രൊഫ. രാജശേഖരന്‍ പിള്ള,, ജല അതോറിറ്റി എംഡി. അശോക്‌ കുമാര്‍ സിംഗ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു പഠനം നടത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ