കൊച്ചി
പ്രഡസന്റ്‌സ് ട്രോഫി ജലോത്സവ വേദിക്കരുകില്‍വെച്ച് പീതാംബരക്കുറുപ്പ് എംപി തന്റെ അരയില്‍പിടിച്ചുവെന്ന് നടി ശ്വേതാമേനോന്‍.
പോലീസിനു നല്‍കിയ മൊഴിയിലാണ് ശ്വേതാ തനിക്കു നേരിട്ട അപമാനത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.പീതാംബരക്കുറുപ്പിനൊപ്പം ഗോള്‍ഡന്‍ കുര്‍ത്ത ധരിച്ചയാള്‍ തന്നെ ഉപദ്രവിച്ചുവെന്നും ശ്വേതാ മേനോന്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.
മൊഴിയുടെ പകര്‍പ്പ് വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്നലെ ലഭിച്ചു.
വള്ളംകളിയുടെ വേദിക്കരുകില്‍ കാറില്‍ വന്നിറങ്ങിയപ്പോള്‍ മുതലുള്ള കാര്യങ്ങളാണ് ശ്വേതാ മേനോന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ വിശദീകരിച്ചിട്ടുള്ളത്. കാറില്‍ നിന്നിറങ്ങിയപ്പോള്‍ പീതാംബരക്കുറുപ്പ് എംപി തന്റെ അരയില്‍പിടിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ച. പിന്നീട് കയ്യില്‍ പടിച്ച് മുന്നോട്ടു വരാന്‍ പറഞ്ഞു. വേദിയില്‍ ഇരുന്നപ്പോഴും കയ്യില്‍ കടന്നുപിടിച്ചിരുന്നു.
പിന്നീട് തന്റെ പേരു വിളിച്ചപ്പോഴാണ് പീതാംബരക്കുറുപ്പ് പിടിവിട്ടത്. മൈക്കിനു മുന്നിലെത്തിയപ്പോഴും തന്റെ ദേഹത്ത് അസഹ്യമാം വിധം സ്‌പര്‍ശിച്ചു.പരിപാടിക്കിടെ തന്റെ ശരീരത്തില്‍ പലപ്രാവശ്യം ചേര്‍ന്നു നില്‍കകുയും ചെയ്‌തുവെന്ന് ശ്വേതാ മേനോന്റെ മൊഴിയില്‍ പറയുന്നു.
പീതാംബരക്കുറുപ്പിനൊപ്പം സ്വര്‍ണനിറത്തിലുള്ള കുര്‍ത്ത ധരിച്ചയാളും തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ശ്വേതാ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാള്‍ ശരീരത്തിന്റെ പുറകുവശത്ത് സ്‌പര്‍ശിച്ചതായും ശ്വേതാ പോലീസിനോട് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തതിനു തനിക്ക് പ്രതിഫലം കിട്ടിയില്ലെന്നും മൊഴിയില്‍ പറയുന്നു.
ഞായറാഴ്‌ച രാവിലെ കൊച്ചിയിലെ ശ്വേതയുടെ ഫ്‌ളാറ്റില്‍ എത്തിയ കൊല്ലം ഈസ്റ്റ് വനിതാ സിഐ സി.ടി സിസിലികുമാരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു ഒന്നര മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിലേക്കു തിരിച്ച ശ്വേത വളരെ നാടകീയമായി രാത്രി എട്ടരയോടെ പരാതി പിന്‍വലിക്കുകയായിരുന്നു.
നിയമപരവും അല്ലാത്തതുമയാ മുഴുവന്‍ നടപടികളില്‍ നിന്നും പിന്‍വാങ്ങുന്നതായും പീതാംബരക്കുറുപ്പിന്റെ പ്രായത്തെ മാനിക്കുന്നതായും . തന്റെ തീരുമാനത്തിനു പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലെന്നും ശ്വേത പറഞ്ഞിരുന്നു.
തനിക്ക് ഉണ്ടായ ദുരനുഭവത്തില്‍ കോണ്‍ഗ്രസ് എംപി പീതാംബരക്കുറുപ്പ് പരസ്യമായും വ്യക്തപരമായും മാപ്പ് ചോദിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നതെന്നു ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ മുന്നില്‍ പീതാംബരക്കുറുപ്പ് രണ്ടോ മൂന്നോ പ്രാവശ്യം മാപ്പ് ചോദിക്കുയും ഇതിനു പുറമെ തന്നെ വ്യക്തിപരമായ ഫോണില്‍ വിളിച്ച് സംസാരിച്ചു. മാപ്പു പറഞ്ഞു.വെന്നും ശ്വേത പറഞ്ഞു.
എന്നാല്‍ താന്‍ മാപ്പ് പറഞ്ഞില്ലെന്നു ഇതിനു മറുപടിയായി പീതാംബരക്കുറുപ്പ് പറഞ്ഞിരുന്നു.
അതേസമയം പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ നടി ശ്വേതാ മേനോന്‍ താല്‍പര്യം അറിയിച്ചാലും നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രമേ പോലീസിന് അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളവെന്നും ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. തിരുവനന്തപുരത്തു നടന്ന പോലീസ് ഡ്യൂട്ടി മീറ്റ് ഉദ്‌ഘാടനം ചെയ്‌ത ശേഷം വ്യക്തമാക്കിയിട്ടുണ്ട്.
നിയമപരമായി കേസ് അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ