2013, നവംബർ 12, ചൊവ്വാഴ്ച

കാമിലയുംസംഘവും രാജഗിരി സ്‌കൂളില്‍

ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ കാമിലയുംസംഘവും രാജഗിരി സ്‌കൂളില്‍ സന്ദര്‍ശനത്തിനായി എത്തിയത്‌. കേരളീയ വിഭവങ്ങളും കുട്ടികളുടെ കലാ പ്രദര്‍ശനങ്ങളും സ്‌കൂളിന്റെ നേട്ടങ്ങളും എല്ലാം കാമില നോക്കിക്കണ്ടു. പലതും വിദ്യാര്‍ഥികളോട്‌ ചോദിച്ചു മനസിലാക്കി. വഞ്ചിപ്പാട്ടും പാടി കുട്ടികള്‍ രാജകുമാരിയ്‌കു കലാവിരുന്നൊരുക്കി. രാജകുമാരി വിടപറയുമ്പോള്‍ കാത്തു നിന്ന കുട്ടികളെ നിരാശരാക്കിയില്ല. മഴയില്‍ ദേശീയ പതാകയും ബ്രിട്ടീഷ്‌ യൂണിയന്‍ ജാക്കും വീശി അഭിവാദ്യം ചെയ്യുന്നവരെ തിരിച്ചു അഭിവാദ്യം ചെയ്യാന്‍ കാമില മറന്നില്ല. 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ