ചാള്‍സിന്റെയും കാമിലയുടെയും ആതിരപ്പിള്ളി വനംമേഖലയിലെ സന്ദര്‍ശനം കനത്തമഴമൂളം
വെട്ടിച്ചുരുക്കിയിരുന്നു. ആനത്താര കാണുവാന്‍ ചാള്‍സ് മാത്രമാണ് എത്തിയത്.
മേഖലയിലെ ആദിവാസി പ്രതിനിധികളെയും കണ്ട് ഒന്നര മണിക്കൂറിനു ശേഷം ചാള്‍സ്
കാടിറങ്ങി.
ചാള്‍സ് രാജകുമാരനും കാമിലയും ഇനി രണ്ടു നാള്‍ കുമരകത്ത്.
വിശ്രമത്തിനു ചാള്‍സിന്റെ പിറന്നാള്‍ ആഘോഷത്തിനുമാണ് ഇരുവരുമെത്തുന്നത്.
കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വ്യാഴാഴ്‌ച ചാള്‍സിന്റെ പിറന്നാള്‍ ആഘോഷിക്കും.
പിറന്നാള്‍ ദിനം രാവിലെ മുഖ്യമന്ത്രി ആശംസ അറിയിക്കനെത്തും. കാമില കൊച്ചിയിലെ
സന്ദര്‍ശനം പൂര്‍ത്തിയാക്കി നാലുമണിയോടെ കുമരകത്തെത്തി. ചാള്‍സ് രാത്രി
ഏഴുമണിയോടെയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ