കൊച്ചി
പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്‌റ്റിസ്റ്റ് പള്ളിയിലെ വിശുദ്ധ റാഫേല്‍ മാലാഖയുടെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു. ഇരുപതിനായിരത്തോളം പേര്‍ക്ക് സദ്യ നല്‍കി. ഞായറാഴ്‌ച വൈകിട്ടുവരെ സദ്യ നീണ്ടുനിന്നു. ആശിര്‍വാദ കര്‍മ്മം കത്തീഡ്രല്‍ മോണ്‍സിഞ്യോര്‍ ഡോണ്‍ബോസ്‌കോ പനക്കല്‍ നിര്‍വഹിച്ചു.
നാലായിരത്തോളംപേര്‍ക്ക് പ്രസുദേന്തിയായി കപ്പേളയും തിരിയും നല്‍കികൊണ്ടാണ് തിരുനാളിനു ആരംഭം കുറിച്ചത്. വന്‍ ജനാവലിയാണ്‌് തിരുനാളിനോടനുബന്ധിച്ചു പള്ളിയില്‍ എത്തിച്ചേര്‍ന്നത്.
കേന്ദ്ര മന്ത്രി കെ.വി തോമസ്, ഫിഷറീസ് വകുപ്പു മന്ത്രി കെ.ബാബു,.എംപി ചാള്‍സ് ഡയസ് , എംഎല്‍എ മാരായ ഹൈബി ഈഡന്‍ ,ജൂഡി ലൂയിസ്, ഡോമനിക് പ്രസന്റേ,ന്‍,മേയര്‍ ടോണി ചമ്മിണി എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. ജോസഫ് പുളിക്കലിന്റെ നേതൃത്വത്തിലുള്ള 10 കമ്മിറ്റികള്‍ ചേര്‍ന്നാണ് ഊട്ടു തിരനാളിന്റെ മേല്‍നോട്ട കര്‍മ്മം നിര്‍വഹിച്ചത്.
നനാജാതി മതസ്ഥര്‍ ഊട്ടുതിരുനാളില്‍ പങ്കെടുത്തതായി സഹവികാരി ഫാ.ജോസഫ് ഷെറിന്‍ പറഞ്ഞു. എല്ലാ വെള്ളിയാഴ്‌ചകളിലും വിശുദ്ധ റാഫേല്‍ മാലാഖയുടെ നൊവേനയും നേര്‍ച്ച സദ്യയും നടത്തിവരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ