2013, നവംബർ 10, ഞായറാഴ്‌ച

ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ ഇനി പെട്രോള്‍ ഇല്ല



കൊച്ചി: 
കൊച്ചി നഗരത്തില്‍ ഹെല്‍മെറ്റ്‌ ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക്‌ ഇനി പെട്രോള്‍ ലഭിക്കില്ല. റോഡ്‌ സുരക്ഷാ അതോറിറ്റിയാണ്‌്‌ പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിയന്ത്രണം ഏര്‍പ്പെടത്തുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാതെയെത്തുന്ന ഇരുചക്രവാഹനയാത്രക്കാര്‍ക്ക്‌ പെട്രോള്‍ നല്‌കേണ്‌ടതില്ലെന്നാണ്‌ നഗരത്തിലെ പമ്പുകള്‍ക്ക്‌ നല്‌കിയിരിക്കുന്ന നിര്‍ദേശം.

നഗരപരിധിയില്‍ മൂന്നു മാസത്തേക്കാണ്‌ ഇത്തരത്തിലുള്ള ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌. . കൊച്ചി നഗരപരിധിയിലെ 18 പമ്പ്‌ ഉടമകളുമായി റോഡ്‌ സുരക്ഷാ അതോറിറ്റി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്‌. ജനങ്ങളുടെ പ്രതികരണമറിഞ്ഞ ശേഷം പദ്ധതി വിജയകരമാണെന്നു കണ്ടാല്‍ നിയന്ത്രണം സംസ്ഥാനത്തെ മറ്റു നഗരങ്ങളിലേക്കും പിന്നീട്‌ സംസ്ഥാനം ഒട്ടാകെയും ഈ നിയന്ത്രണം വ്യാപിപ്പിക്കാനാണ്‌ തീരുമാനം. അടുത്തയാഴ്‌ച നടക്കുന്ന റോഡ്‌ സുരക്ഷാ അഥോറിറ്റി യോഗത്തിനു ശേഷം നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഹെല്‍മെറ്റ്‌ ധിരിക്കാതെ വാഹനം ഓടിച്ചതിനു 12 ലക്ഷം പേര്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം പിഴയടിച്ചത്‌.

ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു പോലീസിന്‌ ആശ്വാസമാകുമെന്നാണ്‌ റോഡ്‌ സുരക്ഷാ അഥോറിറ്റി വിലയിരുത്തുന്നത്‌. നേരത്തെ ലക്‌നോയില്‍ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിയമപ്രാബല്യം ലഭിക്കാത്തതിനാല്‍ അത്‌ വിജയിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ