2013, നവംബർ 11, തിങ്കളാഴ്‌ച

ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി സല്യൂട്ട്‌ ഗോഡ്‌ ഓഫ്‌ ക്രിക്കറ്റ്‌



കൊച്ചി
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡയത്തിലെ വിഐപി പവലിയന്‍ ്‌ ഇനി സച്ചിന്‍ തെണ്ടൂല്‍ക്കറുടെ പേരിലായിരിക്കും. അറിയപ്പെടുക.
ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി സല്യൂട്ട്‌ ഗോഡ്‌ ഓഫ്‌ ക്രിക്കറ്റ്‌ എന്ന പേരിലായിരിക്കും സച്ചിന്‍ തെണ്ടൂര്‍ക്കറിന്റെ നാമധേയത്തിലുള്ള പവലിന്‍ സമര്‍പ്പിക്കുക. 20നു നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക നാമകരണം നടക്കുമെന്നു ജിസിഡിഎ ചെയര്‍മാന്‍ വേണുഗോപാല്‍ അറിയിച്ചു.
സച്ചിന്റെ കയ്യൊപ്പോടുകൂടിയ ബാറ്റ്‌, സച്ചിന്‍ ഉപയോഗിച്ചിരുന്ന ഗ്ലൗസ്‌, പാഡ്‌,ജേഴ്‌സികളി ഉപകരണങ്ങള്‍ എന്നിവ ഈ പവലിയനില്‍ പ്രദര്‍ശനത്തിനുണ്ടാകും. സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ 49 വെളുത്ത ക്രിക്കറ്റ്‌ ബോളുകളും 51 ടെസ്റ്റ്‌ സെഞ്ചുറികളുടെ പ്രതീകമായി 51 ചുമന്ന പന്തുകളും ഇവിടെ പ്രദര്‍ശിപ്പിക്കും.
20നു വൈകിട്ട്‌ നാലുമണിക്കു നടക്കുന്ന ചടങ്ങില്‍ സിനിമാതാരങ്ങള്‍,കേരള ക്രിക്കറ്റിലെ പഴയതലമുറയിലെയും പുതിയ തലമുറയിലേയും കളിക്കാര്‍, പൊതുപ്രവര്‍ത്തകര്‍,രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കായിക കേരളം സച്ചിനു നല്‍കുന്ന ആദരവ്‌ ആണിതെന്ന്‌ ടി.സി മാത്യു പറഞ്ഞു. 13നു മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചു സച്ചിന്റെ ഒപ്പു രേഖപ്പെടുത്തിയ ബാറ്റും കളി ഉപകരണങ്ങളും ശേഖരിക്കും. സച്ചിനു തിരക്ക്‌ ആയതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും ടി.സി മാത്യു കൂട്ടിച്ചേര്‍ത്തു. സച്ചിന്റെ കരിയറിലെ രണ്ട്‌ അഞ്ച്‌ വിക്കറ്റ്‌ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അദ്ദേഹത്തിനു നല്‍കുന്ന ആദരവാണ്‌ ഇതെന്നും ടി.സി മാത്യു കൂട്ടിച്ചേര്‍ത്തു.

പവലിയനു ആകര്‍ഷണമായി ആറടി ഉയരം വരുന്ന കൂറ്റന്‍ ബാറ്റ്‌ സച്ചിന്‍ പവലിയനിലെത്തും.
വി സല്യൂട്ട്‌ സച്ചിന്‍ എന്നു രേഖപ്പെടുത്തിയ ബാറ്റിന്റെ ഇരുവശങ്ങളിലുമായഅി ഇന്ത്യയുടെയും വെസ്റ്റ്‌ ഇന്‍ഡീസിന്റെയും കളിക്കാരുടെ കയ്യൊപ്പ്‌ രേഖപ്പെടുത്തിയിരിക്കും. ഈ ബാറ്റ്‌ ജി സെക്‌ടറിലെ സച്ചിന്‍ ഗ്യാലറിയില്‍ സൂക്ഷിക്കും.

വെയിലും മഴയും ഏറ്റു മോശമായ 2400 ഓളം കസേരകള്‍ മാറ്റുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്‌. അതേപോലെ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിന്റെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്‌. കുഴികളെല്ലാം നികത്തി്‌ 15നകം റോഡിന്റെ ടാറിങ്ങ്‌ പൂര്‍ത്തിയാക്കുമെന്ന്‌ ജിസിഡിഎ ചെയര്‌മാന്‍ വേണുഗോപാല്‍ അറിയിച്ചു.
ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെഎംഐ മേത്തര്‍, എംഎല്‍എ മാരായ ബെന്നി ബഹ്‌നാന്‍,ഹൈബി ഈഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ