കൊച്ചി
സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന കൊച്ചി നഗരസഭ നാഥനില്ലാത്ത നിലയില്‍. അഴിമതികളെ ചൊല്ലി പരസ്‌പേരം പോരടിക്കുന്ന നഗരസഭയിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ പരസ്‌പരം ചെളിവാരി എറിയുതില്‍ മത്സരിക്കുമ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു..
കൊച്ചി നഗരസഭയുടെ ഇടപ്പള്ളിയിലെ സോണല്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ലിഫ്‌റ്റ് സൗകര്യത്തോടുകൂടിയ വാഹനം കൊണ്ടുവന്നിട്ടിട്ട് വര്‍ഷം തികയാറായി..ഇതിനകം വാഹനത്തിന്റെ ടയറുകള്‍ ഇനി ഉപയോഗിക്കാനാവത്ത നിലയിലാണ്. വാഹനം നീക്കണമെങ്കില്‍ പുതിയ ടയറുകള്‍ വേണ്ടിവരും. മഴയും വെയിലുമേറ്റ വാഹനത്തിന്റെ ബോഡിയിലും തുരുമ്പുകയറി തുടങ്ങി.
വാഹനത്തിനു ചുറ്റും പടര്‍ന്ന പന്തലിച്ച കാട്ടുചെടികള്‍ വാഹനത്തിലേക്കും പടര്‍ന്നു പന്തലിച്ചു തുടങ്ങി. 10-12 ലക്ഷം രൂപ മുടക്കി വാങ്ങിയ ഈ വാഹനം വളരെകുറച്ചു നാളുകള്‍ മാത്രമെ ഇതിനകം ഉപയോഗിച്ചിട്ടുള്ളു.
നഗരത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്തെങ്കിലും അപകടങങ്ങളോ തീപിടുത്തമോ ഉണ്ടായാല്‍ ജനങ്ങളെ രക്ഷിക്കുന്നതിനു ഫയര്‍ പോഴ്‌സിനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഈ വാഹനം വാങ്ങിയത് കൊച്ചി നഗരസഭ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സ്വരാജ് മസ്‌ദയുടെ ലിഫ്‌്‌റ്റ് മാക് എന്ന ഈ വാഹനം വാങ്ങിയത്. എന്നാല്‍ ഈ വാഹനം ഓടിക്കുന്നതിനു ആളെ കണ്ടെത്താതെയും ദീര്‍ഘവീക്ഷണം ഇല്ലാതെയുമാണ് വാങ്ങിയത്. ഇതിനു പ്രത്യേക പരിചയ സമ്പത്തുള്ള ഡ്രൈവര് തന്നെ വേണം. എന്നാല്‍ ഇതിനു വേണ്ട പരിചയസമ്പത്തും യോഗ്യതയുമുളള ഡ്രൈവറെ നിയമിക്കാനും നഗരസഭയ്‌ക്ക് പ്ലാന്‍ ഉണ്ടായിരുന്നില്ല. താല്‍ക്കാലിക വ്യവസ്ഥയില്‍ ആളെ നിയമിക്കാനായിരുന്നു പരിപാടി. 24 മണിക്കൂറും ജാഗ്രത പുലര്‍ത്തേണ്ട ഡ്യൂട്ടി ആയതിനാല്‍ ചുരുങ്ങിയത് രണ്ടുപേരെയെങ്കിലും നിയമിക്കേണ്ടി വരുമായിരുന്നു.
താല്‍ക്കാലിക വ്യവസ്ഥയില്‍ ആളെ നിയമിക്കാന്‍ നഗരസഭ ലക്ഷ്യമിട്ടുവെങ്കിലും പരിപാടി നടന്നില്ല.
അതോടെ വാഹനം കട്ടപ്പുറത്തായി. ഇനി പൊളിച്ചുവില്‍ക്കേണ്ടി വരുമെന്നകാര്യം ഉറപ്പായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ