കൊച്ചി
ജനശതാബ്‌ദി ട്രെയ്‌നുകളില്‍ ടോയിലറ്റുകള്‍ അടുക്കളയായി മാറ്റിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വെ സമ്മതിച്ചു. ഹ്യുമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡി.ബിനു വിവരാവകാശനിയമപ്രകാരം നല്‍കിയ കത്തിനു ദക്ഷിണ റെയില്‍വെ ,തിരുവനന്തപുരം ഡിവിഷണല്‍ മാനേജരാണ് ഇക്കാര്യം സമ്മതിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്.
ജനശതാബ്‌ദിയിലെ മിനി കിച്ചനുകള്‍ ടോയിലറ്റുകള്‍ക്ക് രൂപമാറ്റം വരുത്തിയതാണെന്ന് കാണിച്ച് ദക്ഷിണ റെയില്‍വെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കൊച്ചി പെര്‍മെനന്റ് ലോക് അദാലത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ അനില്‍ തോമസ് തിരുവനന്തപുരം ഡിവിഷന്റെ ഭക്ഷണകാര്യങ്ങളുട ചുമതല വഹിക്കുന്ന പി.്.സന്തോഷ് കുമാര്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. .
ട്രെയ്‌നുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കണമെന്നാവശ്യപ്പെട്ട നല്‍കിയ കേസിലാണ് സത്യവാങ്‌മൂലം. നല്‍കിയിരിക്കുന്നത്.
ടോയിലറ്റിലാണ് യാത്രക്കാര്‍ക്ക് കുടിക്കാനുള്ള ചായ ഉണ്ടാക്കുന്നതെന്ന കാര്യം റെയില്‍വെ പരസ്യമായി സമ്മതിച്ചു. പക്ഷേ, ഒരു വ്യത്യാസം ഈ ടോയിലറ്റുകള്‍ക്കെല്ലാം ഇന്ന് മിനി കിച്ചണ്‍ എന്ന പേരിട്ടിരിക്കുന്നു. കിച്ചണ്‍ ആയി മാറിയ ടോയിലറ്റുകളിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും റെയില്‍വെ സമ്മതിച്ചു.
ജനശതാബ്‌ദിയിലെ കോച്ചുകളിലെ ഒരു ഭാഗത്തെ ടോയിലറ്റുകള്‍ അടുക്കളയായി രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നും അവിടെ വെള്ളവും സിങ്കും കൂളറുമെല്ലാം സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് ദക്ഷിണ റെയില്‍വെ എറണാകുളം ലോക് അദാലത്തിനു നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നത്. കോച്ചുകളുടെ ഒരു ഭാഗത്തെ ടോയിലറ്റ് ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇതുവരെ അസൗകര്യമില്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. പക്ഷേ ,വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന ആരോപത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.
ടോയിലറ്റ് ആയിരുന്നത് രൂപമാറ്റം വരുത്തി പാന്‍ട്രി ആക്കിമാറ്റിയതിനെ റെയില്‍വെ വിചിത്രമായ രീതിയിലാണ് ന്യായീകരിക്കുന്നത്. ടോയിലറ്റില്‍ ഭക്ഷണം പാചകം ചെയ്യുന്നതില്‍ റെയില്‍വെ തെറ്റൊന്നും കാണുന്നില്ല. പക്ഷേ, ഇക്കാര്യം അറിയാതെയാണ് യാത്രക്കാര്‍ ഭൂരിഭാഗവും ചായയും ഭക്ഷണ പദാര്‍ഥങ്ങളും വാങ്ങിക്കഴിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി റെയില്‍വെ പറയുന്നു. ഇതിന്റെ ഭാഗമായി പാന്‍ട്രി ജീവനക്കാര്‍ക്ക് ആരോഗ്യ കാര്‍ഡ് നിര്‍ബന്ധമാക്കിയതായി അറിയിച്ചു. ഡിവിഷണല്‍ ഡപ്യുട്ടി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി സൂരക്ഷ ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ട്രെയ്‌നുകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന പരാതിയിലാണ് എറണാകുളം പെര്‍മനന്റ് ലോക് അദാലത്ത് തലത്തില്‍ ദക്ഷിണ റെയില്‍വെ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.
അടുത്തിടെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിനെ തുടര്‍ന്നാണ് പത്തു വര്‍ഷം മുന്‍പു തന്നെ പാര്‍ലമെന്റില്‍ നിരോധിച്ച പെപ്‌സി ,കൊക്കോകോള തുടങ്ങിയ സോഫ്‌റ്റ് ഡ്രിങ്ക്‌സുകള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ബഹുരാഷ്‌ട്ര കമ്പനികള്‍ വില്‍ക്കുന്ന കാര്യം വെളിച്ചത്തു വന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ