കൊച്ചി
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം നടക്കുന്ന കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ച് ബിസിസിഐയുടെ സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി.ആര്‍ വിശ്വനാഥന്‍ ഇന്നലെ സന്ദര്‍ശിച്ചു.
പിച്ചിന്റെയും ഔട്ട് ഫീല്‍ഡിന്റെയും പുരോഗതിയില്‍ അദ്ദേഹം സംതൃപ്‌തി രേഖപ്പെടുത്തി. പത്തുവര്‍ഷത്തോളമായി രാജ്യാന്തര മത്സരങ്ങള്‍ അരങ്ങേറുന്ന കൊച്ചിയില്‍ മത്സര ഒരുക്കങ്ങളെക്കുറിച്ച് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട അവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.. പിച്ചിന്റെയും ഗ്രൗണ്ടിന്റെയും 85 ശതമാനം പണികളും ഇതിനികം പൂര്‍ത്തിയായി കഴിഞ്ഞു.
ബിസിസിഐയുടെ പിച്ചസ് ആന്റ് ഗ്രൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ദല്‍ജിത് സിംഗിനു അസുഖം കാരണം എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തിനോട് അടുത്ത ദിവസങ്ങളില്‍ അദ്ദേഹം എത്തിച്ചേരും.
പുല്ല് നന്നായി വളരുവാന്‍ സഹായിക്കുന്ന എച്ച്‌എസ്‌എ എന്ന അമേരിക്കന്‍ നിര്‍മ്മിത ഫെര്‍ട്ടിലൈസര്‍ കഴിഞ്ഞ അഞ്ചു ദിവസമായി സ്‌പ്രിംഗിള്‍ ഉപയോഗിച്ചു സ്‌പ്രേ ചെയ്യുന്നതിനാല്‍ നല്ല പച്ചപ്പ് ലഭിച്ചിട്ടുണ്ട്. പ്രശ്‌നം ഉണ്ടാക്കുന്ന ഔട്ട് ഫീല്‍ഡില്‍ കാര്യമായി നനക്കേണ്ടെന്നും വിശ്വനാഥന്‍ നിര്‍ദ്ദേശിച്ചു.
പിച്ചില്‍ ലൈറ്റ് റോളറുകള്‍ ഉപയോഗിച്ചു തലങ്ങും വിലങ്ങും ലെവല്‍ ചെയ്യുന്ന പണികളും ആരംഭിച്ചു. കളിക്കാര്‍ക്ക് മത്സരത്തിനു മുന്‍പ് പരിശീലനം നടത്താനുള്ള ആറ് പ്രാക്‌ടീസ് പിച്ചുകളുടെ പണികള്‍ പൂര്‍ത്തിയായി.
മത്സരങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന കെസിഎ പ്രസിഡന്റ് ??ടി.സി മാത്യു,കെസിഎ ക്യൂറേറ്റര്‍ രാമചന്ദ്രന്‍ എന്നിവരും വിശ്വനാഥനോടൊപ്പം എത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ