കൊച്ചി
നഗരമധ്യത്തില്‍ വനിതാ ട്രാഫിക് വാര്‍ഡനെ അപമാനിച്ച കേസില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസിനു പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് കേസിലെ പ്രതി . പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും. പോലീസ് ഒത്തുകളിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു
ശനിയാഴ്‌ച ഉച്ചായ്‌ക്കാണ് കലൂര്‍ - കടവന്ത്ര റോഡില്‍ വെച്ച് ട്രാഫിക് വാര്‍ഡന്‍ ഡി.പത്മിനിയെ കാര്‍ യാത്രക്കാരനായ യുവാവ് അപമാനിച്ചത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വര്‍ഗീസ് കപ്പാട്ടിന്റെ മകന്‍ വിനീഷ് ആണ് ഇത് ചെയ്‌തതെന്നു പോലീസ് തിരിച്ചറിയുകയും ചെയ്‌തിട്ടും അറസ്റ്റ് ഉണ്ടായില്ല. ലളിതമായ വകുപ്പകുള്‍ ചേര്‍ത്ത് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുളള സൗകര്യമാണ് പോലീസ് ഒരുക്കുന്നത്. പൊതുജനമധ്യത്തില്‍ വെച്ചാണ് പത്മിനി അപമാനിതയായത്.
ആളെക്കുറിച്ച് വ്യക്തമായി തന്നെ പത്മിനി കേസ് അന്വേഷിച്ച നോര്‍ത്ത് ടൗണ്‍ പോലീസിനു മൊഴി നല്‍കിയുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാനോ തെളിവെടുപ്പ് നടത്താനോ പോലീസ് ഇതുവരെ ത്‌യ്യാറായിട്ടില്ല. കാറില്‍ നിന്നും ഇറങ്ങിവന്ന വിനീഷ് പത്മിനിയെ അടിക്കുകയായിരുന്നു. പൊതുജനമധ്യത്തില്‍ വെച്ച് അടികിട്ടിയ പത്മിനിയ്‌ക്ക് സഹായത്തിനു ആരും എത്തിയില്ല. പോലീസ് യൂണിഫോമില്‍ നിന്നും അടി വാങ്ങിയ പത്മിനി തനിക്ക് യൂണിഫോം ഇട്ടതിനാല്‍ ഒന്നു പൊട്ടിക്കരയാന്‍ കൂടി കഴിയുമായിരുന്നില്ലെന്നു വേദനയോടെ പറയുന്നു..ആക്രമണത്തില്‍ പത്മിയുടെ യൂണിഫോം കീറിയിരുന്നു.
കേവലം 300 രൂപ ദിവസ വേതനത്തിനാണ് രാവിലെ മുതല്‍ രാത്രിവരെ പൊരിവെയിലത്തും മഴയത്തും പോടിയിലും നിന്നു വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വരുന്നത്. . മെട്രോ റെയില്‍ നിര്‍മ്മാണം തുടങ്ങിയതോടെ തിരക്കും റോഡില്‍ തടസങ്ങളും വര്‍ധിച്ചിരിക്കുന്നു. തീര്‍ത്തും പ്രതികൂലമായ ജീവിത സാഹചര്യത്തില്‍ നിന്നാണ് പത്മിനിയെ പോലുള്ള ട്രാഫിക് വാര്‍ഡന്മാര്‍ വരുന്നത്.
ബസിനകത്തുവെച്ച് മലപൊട്ടിക്കാന്‍ ശ്രമിച്ച കള്ളന്മാരെ പിടികൂടാന്‍ സഹായിച്ചതിനു പത്മിനിയെ ് പോലീസ് ഉദ്യോഗസ്ഥര്‍ ഫലകം നല്‍കി ബഹുമാനിച്ചിട്ടുണ്ട്.എന്നാല്‍ പത്മിനിയുടെ കാര്യം വന്നപ്പോള്‍ ഒരേ യൂണിഫോം അണിഞ്ഞവര്‍ കാലുമാറുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ