2013, നവംബർ 4, തിങ്കളാഴ്‌ച

കൊച്ചി മെട്രോയ്‌ക്ക്‌ 1170 കോടി രൂപ വായ്‌പ എടുക്കാന്‍ അനുവാദം






കൊച്ചി മെട്രോയ്‌ക്ക്‌ കാനറ ബാങ്കില്‍ നിന്നും വായ്‌പ എടുക്കാന്‍ തീരുമാനം. 1170 കോടി രൂപയാണ്‌ 10.8 ശതമാനം പലിശ നിരക്കില്‍ വാങ്ങുന്നത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കെഎംആര്‍എലും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.
ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ബോഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ യോഗത്തിലാണ്‌ കൊച്ചി മെട്രോയ്‌ക്കുള്ള അഭ്യന്തര വായ്‌പയുട കാര്യത്തില്‍ തീരുമാനമായത്‌. 20 വര്‍ഷത്തേക്കാണ്‌ വായപ.
200 കോടി രൂപ വീതം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിഹിതമായി നല്‍കും. പാരിസ്ഥിക ആഘാത പഠനത്തിന്‌ കണ്‍സല്‍ട്ടന്‍സിയെ നിയോഗിച്ചു .നോയിഡ ആസ്ഥാനമായ കണ്‍സന്‍ട്ടന്‍സിയാണിത്‌. സാമൂഹിക ആഘാത പഠനം നടത്താന്‍ ആര്‍വിആര്‍ അസോസിയേറ്റ്‌സിനെയും നിയമിച്ചു.
കൊച്ചി മെട്രോയ്‌ക്ക്‌ 1170 കോടി രൂപ വായ്‌പ എടുക്കാന്‍ അനുവാദം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ