കൊച്ചി
കൊച്ചി മെട്രോയ്‌ക്ക് ഫ്രഞ്ച് ഏജന്‍സിയായ എഎഫ്‌ഡിയുടെ വായ്‌പ ലഭിക്കും. കൊച്ചി മെട്രോയ്‌ക്ക് 1500 കോടി രൂപ നല്‍കാന്‍ എഎഫ്‌ഡിയുടെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
കൊച്ചി മെട്രോയ്‌ക്ക് അദ്യഘട്ടത്തില്‍ ലഭിക്കുന്ന ആദ്യ വിദേശ വായ്‌പയാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എഎഫ്‌ഡി ഡയറക്‌ടര്‍ ബോര്‍ഡ് യോഗം കൊച്ചി മെട്രോയ്‌ക്ക് 150 ദശലക്ഷം യൂറോ നല്‍കുന്നതു സംബന്ധിച്ചു ധാരണയായതായി കെഎംആര്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ഫ്രഞ്ച് സംഘം വായ്‌പ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ കടന്നുപോകുന്ന പ്രദേശങ്ങളും മെട്രോയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളും വന്നു കണ്ടു വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി, ഡിഎംആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികളുമായും ഫ്രഞ്ച് സംഘം സംസാരിച്ചിരുന്നു
ഇതിനു പുറമെ കാനറ ബാങ്ക് 1200 കോടി രൂപയുടെ വായ്‌പ അനുവദിക്കാമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘ്‌ട്ടത്തില്‍ 2170 കോടി രൂപയാണ് വേണ്ടി വരുക. എന്നാല്‍ ഇപ്പോള്‍ കൊച്ചി മെട്രോയ്‌ക്ക് 2700 കോടി രൂപയോളം സമാഹരിക്കാനായിട്ടുണ്ട്.
2016ല്‍ പൂര്‍ത്തിയാകുമെന്നു കരുതുന്ന പദ്ധതിയ്‌ക്കായി മൊത്തം 5180 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
26 കിലോമീറ്റര്‍ വരുന്ന റെയില്‍പാതയും 22 മെട്രോ സ്റ്റേഷനുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടി വരും. . ബാക്കി തുക കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടത്.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ ഘട്ടത്തില്‍ ജപ്പാന്‍ സഹകരണ ഏജന്‍സിയായ ജെയ്‌ക്കയില്‍ നിന്നുള്ള വായ്‌പയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫ്രഞ്ച് സഹായംലഭിച്ചതോടെ ജപ്പാന്റെ സഹായം ഇനി വേണ്ടെന്നു വെച്ചേക്കും.
രാജ്യത്തിനകത്തു നിന്നു ആവശ്യത്തിനു വായ്‌പ ലഭിച്ച സാഹചര്യത്തിലാണിത്. ഫ്രഞ്ച് ഏജന്‍സിയുടെ വായ്‌പയ്‌ക്കുള്ള സ്വീകാര്യതയും ജപ്പാന്‍ ഏജന്‍സിയോടുള്ള താല്‍പ്പര്യക്കുറവിനു കാരണമായി.
മെട്രോയ്‌ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതുമുതല്‍ ജപ്പാനില്‍ നിന്നുള്ള വായ്‌പയാണ് പരിഗണിച്ചിരുന്നത്. ഒന്നിലേറെ തവണ ജപ്പാനില്‍ നിന്നുള്ള സംഘം കൊച്ചി സന്ദര്‍ശിക്കുകയും വിശദാംശങ്ങള്‍ ആരായുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് ഫ്രഞ്ച് ഏജന്‍സിയായ എഎഫ്‌ഡി രംഗത്തു വന്നതോടെ വായ്‌പ നല്‍കുന്നതനുള്ള മത്സരം മുറുകി. ജപ്പാന്‍ ഏജന്‍സി 1.3 ശതമാനം നിരക്കിലാണ് വായ്‌പ വാഗ്‌ദാനം ചെയതത്. എഎഫ്‌ഡി യുടെ പലിശയാകട്ടെ 1.9 ശതമാനമാണ് .എന്നാല്‍ വായ്‌പ ലഭ്യമാക്കിയാല്‍ 30ശതതമാനം ഉല്‍പ്പന്നങ്ങലും സേവനങ്ങളും ജപ്പാനില്‍ നിന്നും വാങ്ങണമെന്നാണ് ജെയക്ക അന ദ്യോഗികമായി വ്യവസ്ഥ ചെയ്‌തിരുന്നത്. എന്നാല്‍ ഫ്രഞ്ച് ഏജന്‍സി വായ്‌പയ്‌ക്ക് ഇത്തരം നിബന്ധനകളൊന്നും വെച്ചിരുന്നില്ല.
എന്നാല്‍ ഫ്രഞ്ച് വായ്‌പ 1.9 ശതമാനം ആണെങ്കിലും ഇത് രൂപയില്‍ കണക്കാക്കിയാല്‍ 13 ശതമാനം എങ്കിലും വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ