കൊച്ചി
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ പുല്‍ത്തകിടി ഇനി അതിഗംഭീരമാകും. ഗ്രൗണ്ടിലെ പുല്‍ത്തകിടി കിറുകൃത്യമായി വെട്ടി നിര്‍ത്താന്‍ വേണ്ടി ഒന്നര കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ അമേരിക്കയില്‍ നിന്നെത്തി.
പ്രമുഖ അമേരിക്കന്‍ കമ്പനിയായ ടോറോയുടേതാണ് ഈ ഉപകരണങ്ങള്‍. ഇന്നലെ നടന്ന ചടങ്ങില്‍ ടോറോയുടെ ഇന്ത്യയിലെ മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ക്കു നടത്തുന്നത് ബാംഗ്‌ളൂരിലാണ്.ഇവിടെ നിന്നെത്തിയ എന്‍ജിനിയര്‍ ശ്രീനിവാസന്‍ വാഹനങ്ങളുടെ താക്കോല്‍ കെസിഎ ക്യൂറേറ്റര്‍ രാമചന്ദ്രനു നല്‍കി.
ഇതില്‍ വമ്പന്‍ ഔട്ട് ഫീല്‍ഡിലെ പുല്ല് വെട്ടുന്ന ലോണ്‍ മോവറാണ്. .ഒരെണ്ണത്തിനു 25 ലക്ഷം രൂപയാണ് വില.ഇത്തരത്തില്‍ മൂന്നെണ്ണം ് വാങ്ങി. . പിച്ചിലെ പുല്ല് ലെവല്‍ ചെയ്യുന്ന ലോണ്‍ മോവറിനാണ് വിലക്കുറവ് . നാലു ലക്ഷം.രൂപ. ഇതും മൂന്നെണ്ണം എത്തിയിട്ടുണ്ട്. ഗ്രൗണ്ടില്‍ പുല്ലുകളുടെ വളര്‍ച്ചയ്‌കും ഈര്‌പ്പം നീക്കം ചെയ്യുന്നതിനും ദ്വാരം ഇടുന്ന സ്‌പൈക്കുകളോടുകൂടിയ മൂന്നു മോവറുകളും ഇതോടൊപ്പമുണ്ട്. ഇതിനു ഒരെണ്ണത്തിനു 17ലക്ഷം രൂപവിലവരും.
കൊച്ചിയിലെ ഏകദിനത്തിനു ശേഷം ഇവയില്‍ രണ്ടെണ്ണം വീതം കെസിഎ യുടെ മറ്റു ഗ്രൗണ്ടുകളിലേക്കു കൊണ്ടുപോകും.
ഇതേസമയം വ്യാഴാഴ്‌ച രാത്രി പെയ്‌ത മഴമൂലം ഇന്നലെ രാവിലെ ഔട്ട് ഫീല്‍ഡില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഗ്രൗണ്ടിന്റെ മേല്‍ക്കൂര നിഴല്‍ വീഴ്‌ത്തുന്ന ഭാഗങ്ങള്‍ ഉണങ്ങാതെ കിടക്കുന്നത് പ്രശ്‌നം സൃഷ്‌ടിച്ചേക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ