2013, നവംബർ 15, വെള്ളിയാഴ്‌ച

ഫെഡറല്‍ ബാങ്കിന്റെ ഫെഡ്‌ ബുക്കിന്‌ അവാര്‍ഡ്‌


കൊച്ചി
ഫെഡറല്‍ ബാങ്ക്‌ പുറത്തിറി്‌ക്കിയ ഇലക്‌്‌ട്രോണിക്‌ പാസ്‌ ബുക്ക്‌ അഥവാ ഫെഡ്‌ ബുക്കിന്‌ രാജ്യാന്തര ബഹുമതി . ഇടപാടുകാരനു ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ക്ക്‌ ഐബിഎ നല്‍കി വരുന്ന ഈ അവാര്‍ഡിനാണ്‌ ഈ വര്‍ഷം ഫെഡറല്‍ ബാങ്ക്‌ അര്‍ഹമായത്‌.ഇന്നലെ മുംബൈയില്‍ നടന്ന ബാങ്കിങ്ങ്‌ കോണ്‍ഫ്രെന്‍സില്‍ (ബാങ്കോണ്‍- 2013) അവാര്‍ഡ്‌ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഫെഡറല്‍ ബാങ്ക്‌ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനു സമ്മാനിച്ചു.
പരമ്പരാഗത ബാങ്ക്‌ പാസ്‌ ബുക്കിന്റെ കാലം കഴിയുന്നുവെന്നു വിളിച്ചോതുന്നതാണീ ഫെഡ്‌ബുക്ക്‌ സംവിധാനം . ആന്‍്‌ഡ്രോയിഡ്‌ പ്ലാറ്റ്‌ ഫോമില്‍ വരുന്ന ഐ ഫോണുകളിലായിരിക്കും ഫെഡ്‌്‌ ബുക്ക്‌ ലഭിക്കുക. നവംബര്‍ അവസാനത്തോടെ വിന്‍ഡോസ്‌, ബ്ലാക്ക്‌ബറി സംവിധാനങ്ങളില്‍ ഫെഡ്‌ ബുക്ക്‌ ലഭ്യമാകും.
മൊേൈബല്‍ ഫോണ്‍,ടാബ്‌്‌ലറ്റുകള്‍ എന്നിവയില്‍ ഫെഡ്‌ ബുക്ക്‌ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യാം. സമയം കി്‌ട്ടുമ്പോള്‍ ഓഫ്‌ ലൈന്‍ മോഡില്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത വിവരങ്ങല്‍ പരിശോധിക്കാനും കഴിയും. . അതായത്‌ പാസ്‌ ബുക്ക്‌ കയ്യില്‍ കൊണ്ടുനടക്കാതെ മൊബൈലില്‍ തന്നെ അക്കൗണ്ട്‌ സംബന്ധമായി വിവരങ്ങള്‍ ശേഖരിച്ചിടാനാകും.
നിലവില്‍ രാജ്യത്ത്‌ ബാങ്കിങ്ങ്‌ രംഗത്ത്‌ ആദ്യമായാണ്‌ ഇത്തരം ഒരു സംവിധാനം ഒരുക്കുന്നതെന്ന നേട്ടം കൂടി ഫെഡറല്‍ ബാങ്കിനു ലഭിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ