സേവനനികുതി പിരിക്കുന്നതിനുള്ള അധികാരം
കേന്ദ്രഗവണ്‍മെന്റില്‍ ആണു നിക്ഷിപ്‌തമായിരിക്കുന്നത്. എന്നാല്‍ ഭൂമിയുമായി
ബന്ധപ്പെട്ട നികുതി പിരിക്കേണ്‌ടത് സംസ്ഥാന ഗവണ്‍മെന്റ് ആണ്. ദിവസേന പണിതുയരുന്ന
കെട്ടിടങ്ങളും അവയുടെ
വര്‍ഷം തോറും ഉയരുന്ന വാടകയുടെ നിരക്കുകളും കേന്ദ്രഗവണ്‍മെന്റ് മനസ്സിലാക്കുകയും വാടകയ്‌ക്കു മേല്‍ സേവന നികുതി ചുമത്തുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഇത് 01--06-2007 മുതല്‍ പ്രാബല്യത്തില്‍ വന്നു. വാടകയ്‌്‌ക്കുള്ള സേവന നികുതി ഭരണഘടനാവിരുദ്ധം ആണ് എന്നു കാണിച്ച് രാജ്യത്തെ വിവിധങ്ങളായ ഹൈക്കോടതികളില്‍ കേസുകള്‍ വന്നു എങ്കിലും അത് തള്ളിപ്പോവുക ആണ് ഉണ്‌ടായത്. കാരണം ഏതുതരം സേവനത്തിനും നികുതി ചുമത്തുവാനുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിന് നല്‌കപ്പെട്ടിട്ടുണ്‌ട്.
എന്നിരുന്നാലും വിവിധ കോടതികള്‍ വ്യത്യസ്‌തങ്ങളായ വ്യാഖ്യാനങ്ങള്‍ ആണ് നല്‌കിയിരുന്നത്. അതിനാലാണ് 9 തരം സേവനങ്ങള്‍ - വാടക ഉള്‍പ്പടെ - സേവന നികുതി നിയമം 66 ഋ പ്രകാരം ഒരു പ്രത്യേക ഗ്രൂപ്പായി തിരിച്ച്‌് അവയെ `പ്രഖ്യാപിത സേവനങ്ങള്‍` എന്ന് വിശേഷിപ്പിച്ച് സേവനനികുതി ചുമത്തുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതുമൂലം നയങ്ങള്‍ ഏകീകൃതം ആവുകയുംചെയ്‌തു.
താത്‌കാലികമായി നിര്‍മ്മിക്കുന്ന ഷെഡ്ഡുകളുടെ വാടകയ്‌ക്കു വെറും ഭൂമി മാത്രം (കൃഷിക്കല്ല) വാടകയ്‌ക്ക് കൊടുത്താല്‍ ലഭിക്കുന്ന വാടകയ്‌ക്കും മേല്‍ സേവനനികുതി ഉണ്‌ട്.സ്ഥാവര സ്വത്തുക്കളുടെ വാടകയ്‌ക്കു മേലുള്ള സേവനികുതി നല്‌കേണ്‌ടത് ആ സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അധികാരം ഉള്ള സേവനനികുതി ഉദ്യോഗസ്ഥന്റെ മുമ്പാകെ ആണ്. സ്ഥലമുടമയുടെ വിലാസം ബാധകമല്ല.
ചില സംരംഭങ്ങള്‍ക്കു സ്ഥാവര സ്വത്തില്‍നിന്നു ലഭിക്കുന്ന വാടക, നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്‌ട്. അവ താഴെ ചേര്‍ക്കുന്നു.
1) തരിശുഭൂമി വാടകയ്‌ക്ക് മൃഗങ്ങള്‍ക്കുള്ള കൃത്രിമ ബീജസങ്കലനത്തിനായി (ആനിമല്‍ ഹസ്‌ബന്‍ഡറി) ഉപയോഗിച്ചാലും കക) പൂ കൃഷി അല്ലെങ്കില്‍ സാധാരണ കൃഷിക്ക് ഉപയോഗിച്ചാലും നികുതി ഇളവുണ്‌ട്.
2) താമസസ്ഥലമായി ഉപയോഗിച്ചാല്‍ ലഭിക്കുന്ന വാടകയ്‌ക്ക് കിഴിവുണ്‌ട്. എങ്കിലും ഒരു കെട്ടിടം തന്നെ ഓഫീസും വീടും ആയി വിഭജിച്ച് എടുത്ത് ഉപയോഗിച്ചാല്‍ മുഴുവന്‍ വാടകയ്‌ക്കും നികുതി നല്‌കേണ്‌ടി വരും (ബണ്‌ടില്‍ഡ് സര്‍വ്വീസ്)
3) റിസര്‍വ്വ് ബാങ്കിന്റെ കെട്ടിടം വാടകയ്‌ക്കു കൊടുത്താല്‍ ലഭിക്കുന്ന വാടക നികുതി വിമുക്തമാണ്.
4) ഗവണ്‍മെന്റോ ലോക്കല്‍ അഥോറിട്ടിയോ നേരിട്ട് ബിസിനസിന് വേണ്‌ടി അല്ലാതെ കൊടുക്കുന്ന കെട്ടിടങ്ങളുടെ വാടകയ്‌ക്ക് നികുതിയില്‍ നിന്നും ഒഴിവുണ്‌ട്. എന്നാല്‍ മേല്‍പറഞ്ഞ കെട്ടിടം ബിസിനസ്സ് ആവശ്യത്തിനായി വാടകയ്‌ക്കു കൊടുത്താല്‍ ലഭിക്കുന്ന വാടകയ്‌ക്കു നികുതിയുടെ കിഴിവു ലഭിക്കില്ല.
25/2012 നമ്പര്‍ വിജ്ഞാപനം വഴി വേറെ ചില ഒഴിവുകള്‍ കൂടി ലഭിക്കുന്നുണ്‌ട്. അവ ഇവയാണ്.
1) ആകെ ഒരു വര്‍ഷം ലഭിക്കുന്ന വാടക 10 ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ സേവന നികുതിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവുണ്‌ട്.
2) മതപരമായ ചടങ്ങുകള്‍ക്കു വേണ്‌ടി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടക, മതസ്ഥാപനങ്ങളോടു ചേര്‍ന്ന് കിടക്കുന്നതും, അവരുടെ ഉടമസ്ഥതയിലും ഉള്ള കെട്ടിടങ്ങളുടെ വാടക എന്നിവക്കു നികുതി ഒഴിവുണ്‌ട്.
3) ഒരു മുറിക്ക് 1000 രൂപയില്‍ താഴെ മാത്രം പ്രതിദിന വാടക ലഭിക്കുന്ന ഹോട്ടലുകള്‍ക്ക് നികുതി ഒഴിവുണ്‌ട്.
4) സേവന നികുതിയില്‍ നിന്നും ഒഴിവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ വാടകക്കു നല്‌കിയാല്‍ അവരുടെ പക്കല്‍ നിന്നും ലഭിക്കുന്ന വാടക നികുതി വിമുക്തം ആണ്. 1-4-2013 വരെ മേല്‍ വിവരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന വാടകയും നികുതിയില്‍ നിന്നു ഒഴിവുണ്‌ടായിരുന്നു. നിലവില്‍ അതില്ല.
കെട്ടിട ഉടമകള്‍ക്കു കൂട്ടവകാശം ആണ് ഉള്ളതെങ്കില്‍ അത് ഒരു യൂണിറ്റായി മാത്രമേ കണക്കാക്കുകയുള്ളൂ. എന്നാല്‍ കെട്ടിടത്തിന് പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത് ഓരോ വ്യക്തികളുടെ പേരിലാണ് എങ്കില്‍ കൂട്ടവകാശം ആണെങ്കില്‍ പോലും ഓരോ അവകാശിക്കും പ്രത്യേകം പ്രത്യേകം കിഴിവിന് അര്‍ഹത ഉണ്‌ട്.
വിജ്ഞാപനം 29/12 പ്രകാരം ലോക്കല്‍ അഥോറിട്ടിയില്‍ നല്‌കുന്ന പ്രോപ്പര്‍ട്ടി ടാക്‌സ് ലഭിക്കുന്ന വാടകയില്‍ നിന്നും കിഴിച്ചിട്ട് മാത്രം സേവന നികുതി നല്‌കിയാല്‍ മതി - പ്രോപ്പര്‍ട്ടി ടാക്‌സ് കൊടുത്താല്‍ മാത്രമേ കിഴിവു ലഭിക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ