കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആരംഭിച്ച ദുലീപ് ട്രോഫി ഫൈനലും വെള്ളത്തിലാകുമെന്നാണ് ലക്ഷണം .
ഇന്നലെ രാത്രി പെയ്‌ത മഴയെ തുടര്‍ന്നു ഇന്ന് ലഞ്ചിനു മുന്‍പ് കളി നടക്കാനുള്ള സാധ്യത കുറവാണ്. എട്ടര മണിവരെ പിച്ചും ഇന്‍ഫീല്‍ഡും കവര്‍ ചെയ്‌തിരിക്കുകയാണ്. ഓട്ട് ഫീല്‍ഡിലും വെള്ളം കെട്ടിക്കിടക്കുന്നു. ഒന്‍പതു മണിക്കുശേഷമാണ് വെയില്‍ കണ്ടു തുടങ്ങിയത്.ഇനി ഈര്‍പ്പം ഉണങ്ങിക്കിട്ടാന്‍ ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും നല്ല വെയില്‍ കിട്ടണം. .അതായത് ലഞ്ചിനു മുന്‍പ് എറിയേണ്ട ആദ്യ 30 ഓവറുകള്‍ സാധ്യമല്ല.
ഈ മഴ വരുന്ന ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ കാര്യവും സംശയത്തിലാക്കി. ഇതേ പോലെ ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടക്കുകയാണെങ്കില്‍ ഉച്ചവരെ കളി നടത്താനാവില്ല. വൈകിട്ട് തുലാം തകര്‍ത്താല്‍ മത്സരം കുളമാകും.
അതുകൊണ്ട് ആദ്യ ഏകദിനം മറ്റേതെങ്കിലും വേദിയിലേക്കു മാറ്റുന്ന കാര്യത്തേക്കുറിച്ച് ബിസിസിഐയ്‌ക്ക് ആലോചിക്കേണ്ടി വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ