ദുലീപ് ട്രോഫി സെമി ഫൈനലും ഫൈനലിന്റെ ആദ്യ ദിനവും മഴയില്‍ ഒലിച്ചു പോയതോടെ നവംബ്രര്‍ 21നു നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡിസ് ആദ്യ ഏകദിനത്തിന്റെ കാര്യം സംശയത്തിലായി. തുലാവര്‍ഷം അതിന്റെ ക്ലൈമാക്‌സില്‍ നില്‍ക്കുന്ന നവംബറില്‍ മത്സരം നടത്താന്‍ ഇപ്പോള്‍ ഈ സ്ഥിതിയില്‍ എടുക്കുന്ന തീരുമാനം മണ്ടത്തരം ആയിരിക്കും.
മൂന്നു വര്‍ഷം മുന്‍പ് ഒരൊറ്റ പന്തു പോലും എറിയാനാവാതെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം ഉപേക്ഷിക്കേണ്ടി വന്നത്. രാവിലെ വെറും 15 മിനുറ്റ് മാത്രം നീണ്ടു നിന്ന മഴയാണ് പിന്നീടു കത്തി നിന്ന വെയിലില്‍ പോലും കളി അസാധ്യമാക്കിയത്.
ചെറിയ മഴ പെയ്‌താല്‍ പോലും കളിക്കാനാവാത്ത സ്ഥിതി.യാണ് ഇന്നുള്ളത്
കളി മുടങ്ങിയാല്‍ പരമ്പരയെ തന്നെ അത് ബാധിക്കും.അതു കൊണ്ട് റിസ്‌ക് എടുത്തു തലയില്‍ വെക്കുകയാകും. കളി മുടങ്ങിയാല്‍ കോടികളായിരിക്കും ബിസിസിഐയ്‌ക്കു നഷ്ടപ്പെടുക അതു വരെ നടത്തുന്ന പണികളും പാഴാകും
ഈ ഗ്രൗണ്ട് നന്നാക്കുവാന്‍ ഡ്രെയ്‌നേജ് പൈപ്പുകള്‍ കുഴിച്ചെടുത്തു പുതിയവ ഇട്ടിട്ടു കാര്യമില്ല. ഗ്രൗണ്ട് രണ്ടടിയോളം എങ്കിലും ഉയര്‍ത്തുക അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇത് ആലോചിക്കാന്‍ പോലും ആവില്ല.
അതുകൊണ്ട് മത്സരം കൊച്ചിക്കു നഷ്ടപ്പെടാനാണ് സാധ്യത
വെസ്റ്റ് ഇന്‍ഡീസിന് കേരളത്തില്‍ കളിക്കാന്‍ അടുത്തെങ്ങും കഴിഞ്ഞിട്ടില്ല. ഇതിനു മുന്‍പ് കോഴിക്കോട് ആയിരുന്നു ഒടുവില്‍ വെസ്‌റ്റ് ഇന്‍ഡീസ് ടീം എത്തിയത്. 1993ല്‍ ഗസ് ലോഗി, ഗോര്‍ഡന്‍ ഗ്രിനിഡ്‌ജ് എന്നിവര്‍ അടങ്ങിയ ടീം ്രറെസ്റ്റ് ഓഫ് ഇന്ത്യയുമായി ത്രിദിന മത്സരം ആയിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ അന്നും കളി നടന്നില്ല. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു വന്ന ബന്ദ് കോഴി്‌കോടിനെ കലാപകലുക്ഷിതമാക്കി. തുടര്‍ന്നു ത്രിദിനം ഉപേക്ഷിക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ