വര്‍ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പിലാക്കുന്ന അമൃതം ആരോഗ്യം പദ്ധതി ഒരു കോടി ജനങ്ങളിലേക്ക് എത്തുന്നു. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി കെ.വി തോമസ് നിര്‍വഹിച്ചു. എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി ജി.എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രോഗനിര്‍ണയ പരിശോധന ,സ്‌കൂള്‍ വഴി യോഗ പരിശീലനം , സംസ്ഥാനമൊട്ടാകെ മൊബൈല്‍ പരിശോധന, ക്ലിനിക്കുകള്‍ തൊഴിലിടങ്ങളില്‍ ക്ലിനിക് ്‌ക്യാമ്പുകള്‍ എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. മന്ത്രി കെ.ബാബു ,എംഎല്‍എ ഹൈബി ഈഡന്‍ ,മേയര്‍ ടേടോണി ചമ്മിണി,ജില്ലാ കലക്ടര്‍ ഷെയ്‌ഖ് പരീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ