ഭട്ടതിരിയുടെ കൈപ്പട പ്രദര്‌ശനം കചടതപ ഈമാസം 12 വരെ ഫോര്‍ട്ട്‌കൊച്ചി ഡേവിഡ് ഹാളില്‍ നടക്കും
മുന്‍പ് തിരുവനന്തപുരത്തും മുംബൈയിലും നടന്ന പ്രദര്‍ശനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ കൈപ്പട പ്രദര്‍ശനത്തിന് കൊച്ചിയില്‍ വേദി ഒരുക്കുന്നത് കേരളത്തിലെ ഫ്രഞ്ച് ഭാഷാ സാംസ്‌കാരിക കേന്ദ്രമായ അലിയോണ്‍്‌സ് ഫൊണ്‍സൈന്‍സ് ആണ്. കഴിഞ്ഞ 30 വര്‍ഷക്കാലം വിവിധ മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി ഭട്ടതിരി എഴുതിയ തലക്കെട്ടുകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് കചടതപയിലുള്ളത്.
രാവിലെ 11 മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ശില്‍പ്പശാലകളും ഒരു മത്സരവും നടത്തും
കചടതപയുടെ ഭാഗമായി 16 വയസിനു താഴെ പ്രായമുള്ളവര്‍ക്കായി ഒരു മത്സരം നടത്തുന്നുണ്ട്. അലിയോണ്‍സ് ഫൊണ്‍സൈന്‍സ് കേരള ചീഫ് ആലിസ് ,ഭട്ടതിര,സുന്ദര്‍ രാമനാഥ അയ്യര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ