നഗരത്തില്‍ സ്വര്‍ണമാല പൊട്ടിക്കുന്നതു പതിവായി. ഇവ വിറ്റഴിക്കുന്നതു പ്രധാനമായു ആലുവ കേന്ദ്രീകരിച്ചുള്ള ചില ജ്വല്ലറികളിലാണെന്നു പോലീസ് കണ്ടെത്തി.
മോഷണ സ്വര്‍ണം വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയിലുള്ള സ്വര്‍ണവ്യാപാരികള്‍ പോലീസ് നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം മാല മോഷണ കേസിലെ പ്രതികള്‍ ആലുവയിലെ ആറോളം സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണസ്വര്‍ണം വിറ്റതായി സമ്മതിച്ചിരുന്നു.
കഴിഞ്ഞ ദിവസം മാല മോഷണക്കേസില്‍ പിടിയിലായ പ്രതികളാണ് മോഷ്‌ടിച്ച സ്വര്‍ണം ആലുവയിലെ ആറോളം സ്വര്‍
ഏണവ്യാപാര സ്ഥാപനങ്ങളില്‍ വിറ്റതായി മൊഴിനല്‍കിയത്. ബിനാനിപുരം, കൊച്ചി പോലീസ് സ്റ്റേഷനുകളില്‍ നിരവധി മാല മോഷണക്കേസുകളില്‍ പ്രതികളായ ഉമ്മര്‍,സിബി എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരില്‍ നിന്നും മൂന്നു സ്വര്‍ണമാലകള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ആലുവയിലെ വിവിധ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ സ്വര്‍ണം വിറ്റതായി മൊഴിനല്‍കിയത്.
നഗരത്തിലെ നിരവധി സ്വര്‍ണക്കടകള്‍ വില്‍ക്കാനെത്തുന്നവരില്‍ നിന്നും മേല്‍വിലാസം ഇല്ലാത്തവരില്‍ നിന്നും പഴയ സ്വര്‍ണം വാങ്ങാറുണ്ടെന്നു പോലീസ് പറയുന്നു. ഇത് അപ്പോള്‍ തന്നെ ഉരുക്കി ആഭരണങ്ങള്‍ നിര്‍മിക്കുന്ന സേട്ടുമാര്‍ക്ക് കൈമാറുകയാണ് പതിവ്. മോഷണ സ്വര്‍ണം പകുതി വിലയ്‌ക്ക് ലഭിക്കുമെന്നതിനാലും പിടിക്കപ്പെട്ടാലും ഒന്നോ രണ്ടോ പവന്‍ തിരിച്ചു നല്‍കി കേസ് ഒതുക്കാമെന്നതും പല വ്യാപാരികളെയും ഇതിലേക്കു ആകര്‍ഷിക്കുന്നു.
ഏതാനും വര്‍ഷം മുന്‍പ് സ്വര്‍ണഗോളകങ്ങള്‍ ഉരുക്കി വാങ്ങിയ കേസില്‍ ആലുവയിലെ ഒരു ജ്വല്ലറി ഉടമയെ പ്രതിചേര്‍ത്തിരുന്നു. പിടിയിലായ പ്രതികളിലൊരാള്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ പെയിന്റ് ചെയ്‌ത പരിചയത്തിലാണ് സ്വര്‍ണം എടുത്തതെന്നാണ് ഒരു വ്യാപാരി മറുപടി നല്‍കിയത്. ഒട്ടുമിക്ക ജ്വല്ലറികളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ ഉണ്ട് . ക്യാമറകള്‍ സ്ഥാപിക്കുവാനും സ്വര്‍ണം വില്‍ക്കുന്നവരുടെ ഐഡന്റികാര്‍ഡും വെബ്‌ക്യാം ഫോട്ടോകളും സൂക്ഷിക്കുന്നതടക്കം നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നു ആലുവ ഡിവൈഎസ്‌പി വി.കെ സനല്‍കുമാര്‍ പറഞ്ഞു.
ഏതാനും ചില വ്യാപാരികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു നല്ലനിലയില്‍ നടത്തുന്ന വ്യാപാരികള്‍ക്കുകൂടി പേരുദോഷം ഉണ്ടാക്കുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ