2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കമ്പനി കൂടി മദ്യപിച്ചപ്പോള്‍ പൊലീസുകാരന്റെ ബാഗ് മാറി; തോക്കു കിട്ടിയ ‘മത്തായി ‘കുടുങ്ങി

കമ്പനി കൂടി മദ്യപിച്ച പൊലീസുകാരന്റെ ബാഗ് മാറിപ്പോയി. ബഹളമുണ്ടാക്കിയ സഹകുടിയനായ മത്തായിയെ അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസിനു കിട്ടിയത് തോക്ക്. 

മന്ത്രിക്ക് എസ്‌കോര്‍ട്ടായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വറടങ്ങിയ ബാഗാണ് ഒപ്പം മദ്യപിച്ചയാളുടെ ബാഗുമായി മാറിപ്പോയത്. 

കൃഷിമന്ത്രിക്ക് എസ്‌കോര്‍ട്ടായി തിരുവനന്തപുരത്ത് നിന്ന് എത്തിയ എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഘുവിന്റെ തോക്കാണ് കോഴിക്കോട്ടെ വഴിയോര കച്ചവടക്കാരനായ വയനാട് സ്വദേശി മത്തായിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്

മദ്യപിച്ച് ബഹളമുണ്ടാക്കിയ മത്തായിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോളാണ് ഇയാളുടെ ബാഗില്‍ സര്‍വീസ് റിവോള്‍വറും അഞ്ച് തിരകളും കണ്ടെത്തിയത്.

മത്തായിയും രഘുവും രാത്രി കോഴിക്കോട്ടെ ഒരു ബാറില്‍ നിന്ന് ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും അതിന് ശേഷം ബാഗുകള്‍ പരസ്പരം മാറിപ്പോയതാണന്നുമാണ് പോലീസ് പറയുന്നത്.

പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മത്തായിയെ റെയില്‍വേ പൊലീസ്അറസ്റ്റ് ചെയ്തപ്പോളാണ് ബാഗില്‍ തോക്ക് കണ്ടെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ