2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

കന്യാസ്‌തികളില്‍ ആത്മീയത പോരെന്ന്‌്‌ മാര്‍പാപ്പ.




കന്യാസ്‌തികളില്‍ ആത്മീയത പോരെന്ന്‌്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ. കൃതിമമായ ചിരി മുഖത്തുവരുത്തുന്ന കന്യാസ്‌തീകളെ കാണുമ്പോള്‍ എയര്‍ഹോസ്റ്റസുമാരുടെ പുഞ്ചിിരിയാണ്‌ താന്‍ ഓര്‍ക്കുന്നതെന്നും മനസില്‍ ഉത്ഭവിക്കുന്ന സന്തോഷമന്നും അതിലുള്ളതെന്നും ഫ്രാന്‍സീസ്‌ മാര്‍പാപ്പ പറഞ്ഞു. കിസ്‌തു വഴിയും, പ്രാര്‍ത്ഥനയുമാകണം. കിസ്‌തുവിന്റെ ജീവിതം സമൂഹത്തിലായിരുന്നു. ;കൂടുതല്‍ ആത്മശുദ്ധിയുടെ പേരില്‍ കോണ്‍വെന്റുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിക്കഴിയാതെ സമൂഹത്തിലേയ്‌ക്കിറങ്ങാന്‍ മാര്‍പാപ്പ കന്യാസ്‌തിമാരെ ആഹ്വാനം ചെയ്‌തു. അസീസിയിലെ പുരാതനമായ സാന്റാ ചിയാരാ കോണ്‍വെന്റിലെ കന്യാസ്‌തീകളോട്‌ സംസാരിക്കവേയാണ്‌ പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്‌. സ്‌നേഹമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്‌ കന്യാസ്‌തീമാര്‍ ജീവിക്കേണ്ടത്‌.
ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നതോടൊപ്പം പരസ്‌പരം സുഹൃദ്‌ബന്ധങ്ങള്‍ സൃഷ്ടിക്കണം. സഹിഷ്‌ണതയണ്ടെങ്കില്‍ മാതമേ തങ്ങളെ വേര്‍പിരിക്കുന്ന സാത്താന്റെ ശക്തിയെ അതിജീവിക്കാന്‍ ആകുവെന്നും ഓരോരുത്തരും കന്യാസ്‌തീ ആകുന്നതോടൊപ്പം മനുഷ്യത്വമുള്ളവരായിത്തീരണമെന്നും ഫ്രാന്‍സീസ്‌ മാര്‍പാപ്പ പറഞ്ഞു. ; 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ