സെക്‌സ് ബോക്‌സിനെതിരെ ബ്രിട്ടനിലെങ്ങും പ്രതിഷേധം
ടെലിവിഷന്‍ പരമ്പകളില്‍ ഹിറ്റായ സെക്‌സ് ബോക്‌സിനെതിരെ ബ്രിട്ടനിലെങ്ങും പ്രതിഷേധം അലയടിക്കുന്നു റിയാലിറ്റി ഷോകളുടെ ചരിതം തിരുത്തിക്കുറിച്ചുകൊണ്ട് കിടപ്പറയില്‍ നിന്നുള്ള തല്‍സമയ ശബ്ദസംപ്രേക്ഷണം നടത്തിയ ബ്രിട്ടനിലെ പുതിയ റിയാലി ഷോ സെക്‌സ് ബോക്‌സിനെതിരെ ബ്രിട്ടനിലെങ്ങും പ്രതിഷേധം ശക്തമായിരുക്കുകയാണ്. സ്റ്റുഡിയോയില്‍ സ്ഥാപിച്ച പെട്ടിക്കുള്ളില്‍ ദമ്പതികളെ അടച്ചശേഷം ലൈംഗിക ബന്ധത്തിന് അനുവദിക്കുകയും പെട്ടിക്കുള്ളില്‍ കയറുമ്പോള്‍ മുതലുള്ള ശബ്ദസംപ്രേക്ഷണം ചാനല്‍ ഫോര്‍ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംപ്രേക്ഷണം ചെയ്യുന്നതെന്നാണ് ചാനല്‍ ഫോര്‍ പറയുന്നത്. എന്നാല്‍ വിപണ തന്ത്രമാണ് ചാനല്‍ നടത്തിയതെന്ന ബ്രിട്ടനിലെ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
സെക്‌സ് ബോക്‌സ് സദാചാര സങ്കല്‌പ്പങ്ങളെ വെല്ലുവിളിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ലൈംഗിക ബന്ധത്തിനുശേഷം ദമ്പതികള്‍ പെട്ടിയല്‍ നന്നും് ഇറങ്ങി വരുമ്പോള്‍ ലൈംഗികാരോഗ്യ വിദഗ്‌ധരുമായുള്ള അഭിമുഖവും പരിപാടിയുടെ ഭാഗമായി കിടപ്പറയില്‍ നിന്നും തല്‍സമയ ശബ്ദസംപ്രേക്ഷണംസംഘടിപ്പിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ