കോടികള്‍ മുടക്കിയ ജിസിഡിഎ മാര്‍ക്കറ്റ് അനാഥമായിക്കിടക്കുമ്പോള്‍ 100 കോടിയുടെ എക്‌സിബിഷന്‍ സെന്റര്‍
കൊച്ചി നഗരത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ട് പൊതുമാര്‍ക്കറ്റ് എന്ന ലക്ഷത്തോടെ കലൂര്‍ മണപ്പാട്ടി പറമ്പിനടുത്ത് ജിസിഡിഎ സ്വന്തം ഗ്രൗണ്ടില്‍ നിര്‍മ്മിച്ച കലൂര്‍ മാര്‍ക്കറ്റ് അനാഥമായി കിടക്കുമ്പോള്‍ 100 കോടി രൂപ മുടക്കി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിനടുത്ത് എക്‌സിബിഷന്‍ സെന്ററിന്റെ പണികള്‍ ആരംഭിക്കുകയാണ്. 35 കോടി മാത്രം കൈവശമുള്ള ജിസിഡിഎ ബാക്കി കടം എടുത്താണ് ഈ എക്‌സിബിഷന്‍ സെന്ററിന്റെ പണി തുടങ്ങുക. ഇത് പണി പൂര്‍ത്തിയാകുമ്പോള്‍ എത്ര കോടിയാകും. ഒന്നും പറയാനാവില്ല. കൊച്ചിയുടെ വികസനം മുന്‍നിര്‍ത്തി 40 20 വര്‍ഷത്തിനു മുന്‍പ് രൂപം നല്‍കിയതാണ് ഗ്രേറ്റര്‍ കൊച്ചിന്‍ വികസന അതോറിറ്റി എന്നാല്‍ നഗരത്തില്‍ ഒരു വികസനവും കൊണ്ടുവരാന്‍ ജിസിഡിഎയ്‌ക്കു കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല. നെഹ്‌്‌റു സ്റ്റേഡിയം പോലെ വന്‍ ബാധ്യതകള്‍ ജിസിഡിെ കുളം തോണ്ടുകയും ചെയ്‌തു. ഇപ്പോള്‍ ഇതാ മറ്റൊരു പദ്ധതി കൂടി
ഡോ. സാഷാ ഗോപിനാഥിനെ മറന്നു അല്ലേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ