2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

കാറ്റാടി മതിയായി സോളാര്‍ മതി- ജിസിഡിഎ




വൈദ്യുതി ലഭിക്കാന്‍ ഇനി കാറ്റാടി വേണ്ട സോളാര്‍ മതിയെന്നു ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി (ജിസിഡിഎ).
മറൈന്‍ ഡ്രൈവില്‍ ജിസിഡിഎ സ്ഥാപിച്ച കാറ്റാടി കാറ്റടിച്ച രണ്ടു തവണ മൂക്കുകുത്തിവീണതോടെ കാറ്റാടി യന്ത്രം ഉപേക്ഷിച്ചു. ഇനി നാണംകെടുത്തുന്ന വിന്‍ഡ്‌ എനര്‍ജിക്കു പകരം സൗരോര്‍ജ പാനലുകള്‍ വിരിച്ചാല്‍ മതിയെന്നു ജിസിഡിഎ തീരുമാനിച്ചു.
അടുത്തിടെയായി സോളാര്‍ എന്നു കേട്ടാല്‍ കോണ്‍ഗ്രസുകാര്‍ക്കു ഉത്തരംമുട്ടുമെങ്കിലും ജിസിഡിഎ ചെയര്‌മാന്‍ എന്‍.വേണുഗോപാല്‍ സോളാറില്‍ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.
ജിസിഡിഎയുടെ പനമ്പിള്ളി നഗറിലെ മുഖ്യ ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്രൊജക്‌റ്റ്‌ ഏഴാം തീയതി വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. ജിസിഡിഎയ്‌ക്ക്‌ ആവശ്യമായ 50 ശതമാനം എനര്‍ജി സോളാറിലൂടെ ലഭ്യമാകുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍ . വേണുഗോപാല്‍ പറഞ്ഞു. എംഎന്‍ആര്‍ഐ അംഗീകരമുള്ള ഫോട്ടോണിക്‌സ്‌ എന്ന സ്ഥാപനമാണ്‌ പാനലിങ്ങ്‌ സംബന്ധമായ ക്രമീകരണങ്ങള്‍ നടത്തിയത്‌. ഇന്ത്യയില്‍ നിര്‍മിക്കുന്ന സാധനങ്ങളുടെ ഗുണമേന്മയില്‍ വിശ്വാസം ഇല്ലാത്തതിനാല്‍ ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്‌ത്‌ ഉപകരണങ്ങളാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. 30 വര്‍ഷമാണ്‌ ഗ്യാരണ്ടി പറയുന്നത്‌ (നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കമ്പനി അത്ര നാള്‍ ഉണ്ടാകുമോ എന്നു വ്യക്തമല്ല)
ജിസിഡിഎ യ്‌ക്കു ആവശ്യമായ 50ശതമാനത്തോളം വൈദ്യുതി സോളാറില്‍ നിന്നും ഉല്‍പാദിപ്പിക്കകാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഒരു വര്‍ഷത്തിനുള്ളില്‍ ഓഫീസ്‌ സമ്പൂര്‍ണമായും സൗരോര്‍ജത്തിലാക്കി മാറ്റുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. സൗരോര്‍ജം പാനലുകളില്‍ സ്വീകരിക്കുന്ന യൂണിറ്റും ഇങ്ങനെ വൈദ്യുതി ആക്കി മാറ്റി ബാറ്ററികളിലേക്കു സ്റ്റോര്‍ ചെയ്യുന്ന മറ്റ രു യൂണിറ്റും ചേര്‍ന്നതാണ്‌ ഈ സോളാര്‍ പദ്ധതി. മഴ ആയാലും രാത്രി ആയാലും സൗരോര്‍ജത്തില്‍ തന്നെ 50 ശതമാനം വൈദ്യതി ലാഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍കണ്ടീഷണറുകളും ലിഫ്‌റ്റും ഇതുപയോഗിച്ചു പ്രവര്‍ത്തിക്കാനാകുമെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.
എത്രരൂപ ഇതിനു വേണ്ടി മുടക്കിയെന്നത്‌ പരമരഹസ്യം 



                     ജിസിഡിഎ ആരംഭിക്കാന്‍ പോകുന്ന മറ്റ്‌ പദ്ധതിയായ ലേസര്‍ പ്രോജക്‌ടിന്റെ പ്രവര്‍ത്തന ഉദ്‌ഘാടനം 15ാം തിയതി വൈകിട്ട്‌ നാലുമണിക്ക്‌ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. രാജേന്ദ്രമൈതാനത്താണ്‌ ലേസര്‍ പ്രൊജക്‌ട്‌ നടപ്പാക്കുന്നത്‌ .ആറ്‌ മാസം കൊണ്ട്‌ ലേസര്‍ പ്രവര്‌ത്തനക്ഷമമാകും.
ജിസിഡിഎയുടെ മറ്റൊരു സ്വപ്‌നപദ്ധതിയായ കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡയത്തിലുള്ള ഇന്റര്‍ നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡിസൈനും എസ്റ്റിമേറ്റും തയാറാക്കിയതായും വേണുഗോപാല്‍ പറഞ്ഞു. ഇത്‌ സര്‌ക്കാരിന്റ അനുമതിയ്‌ക്കായി ഉടന്‍ സമര്‍പ്പിക്കും. 150,000 ചതുരശ്ര അടിയിലാണ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ