2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

പ്രൊഫ.ശങ്കര മേനോന്‍ ഇനി ഓര്‍മ്മ.



പാരലല്‍ കോളേജുകള്‍ക്ക്‌ ഒരു സുവര്‍ണകാലം ഉണ്ടായിരുന്നു. 20 വര്‍ഷം മുന്‍പ്‌ എറണാകുളത്ത്‌ പ്രധാനമായും ഉണ്ടായിരുന്നത്‌ ഔര്‍ കോളേജാണ്‌. എട്ടാം ക്ലാസുമുതല്‍ എംഎ വരെ റെഗുലര്‍ ക്ലാസും ട്യൂഷനും നല്‍കിയിരുന്ന ഔറില്‍ എസ്‌എസ്‌എല്‍സിക്കാരായിരുന്നു പ്രധാന ശക്തി. അയ്യായിരത്തിലേറെ കുട്ടികള്‍ വരെ അക്കാലത്ത്‌ പഠിച്ചിരുന്നു.
ആള്‍ സെയ്‌ന്റ്‌സ്‌, സയന്‍സ്‌ അക്കാദമി, മേസ്‌്‌ ആര്‍ട്‌സ്‌ കോളേജ്‌, വരാപ്പുഴ ??അതിരൂപതയുടെ വക വിദ്യാനികേതന്‍ എന്നിവയും രംഗത്തുണ്ടായിരു്‌നുവെങ്കിലും ഔറിനോടു മത്സരിക്കാന്‍ ഇവരൊന്നും പോരായിരുന്നു. രാവിലെ തൊട്ടു രാത്രിവരെ നിര്‍ത്താതെ എത്രയോ ബാച്ചുകള്‍.
അന്ന്‌ ഇതില്‍ നിന്നൊക്കെ വിട്ടു നിന്ന പാരലല്‍ കോളേജായിരുന്നു പ്രൊഫ. ശങ്കരമേനോനും മാത്‌്‌സ്‌ അധ്യാപകനായ കൃഷ്‌ണനും ചേര്‍ന്നു തുടങ്ങിയ മേനോന്‍ ആന്റ്‌ കൃഷ്‌ണ. . ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനു മുന്നില്‍ എറണാകുളം കരയോഗത്തിന്റെ വക കെട്ടിടത്തില്‍ ആയിരുന്നു മേനോന്‍ ആന്റ്‌ കൃഷ്‌ണയുടെ പ്രധാന ഓഫീസ്‌... ഔറില്‍ ഇരിക്കാന്‍ പോലും സീറ്റ്‌ കിട്ടാത്തതിനാല്‍ പ്രിഡിഗ്രി മുതല്‍ ട്യൂഷനു പോയത്‌ മേനോന്‍ ആന്റ്‌ കൃഷ്‌ണയിലാണ്‌.
പ്രൊഫ.ശങ്കര മേനോനെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഇടയ്‌ക്കു മാത്രമെ പ്രീഡിഗ്രിക്കാരായ ഞങ്ങളെ പഠിപ്പിക്കാന്‍ എത്തുകയുള്ളു. അത്രയ്‌ക്ക്‌ തിരക്കാണ്‌. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കു വിമാനത്തില്‍ പറന്നു നടന്നാണ്‌ മേനോനും കൃഷ്‌ണനും പഠിപ്പിച്ചരുന്നത്‌.
പഠന വിഷയത്തേക്കാളേറെ ഇംഗ്ലീഷ്‌ എങ്ങനെ സരളമായി ഓക്‌സ്‌ഫര്‍ഡ്‌ ശൈലിയില്‍ സംസാരിക്കാനാവും എന്നു കുട്ടികളെ മനസിലാക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്‌. അതിനു മാജിക്ക്‌ വരെ ക്ലാസില്‍ അവതരിപ്പിക്കുമായിരുന്നു. കൊടും ചൂടിലും ത്രീപീസ്‌ സ്യട്ടും ധരിച്ചു മോറീസ്‌ മൈനറില്‍ ഓടിച്ചെത്തുന്ന മേനോന്‍ സാര്‍ വൃത്തിയുടെ ആള്‍ രൂപമായിരുന്നു. എന്നും ക്ലീന്‍ ഷേവ്‌., ?പുട്ടപര്‍ത്തിയിലെ സത്യസായിഭാവയുടെ പോലുള്ള മുടി. ചുണ്ടില്‍ കടിച്ചു പിടിച്ച പൈപ്പ്‌. ?അതില്‍ പുകയില നിറക്കുന്നതു തന്നെ കാണുവാന്‍ വളരെ ചന്തമായിരുന്നു.
മേനോന്‍ സാറിനെ കാണുമ്പോള്‍ ഷെര്‍ലക്‌ ഹോംസ്‌ ഇറങ്ങി വന്നതാണോ എന്നു തോന്നിപ്പോകും..അധ്യാപകന്‍ എന്നതിലേറെ അദ്ദേഹം ഇംഗ്ലീഷ്‌ ഭാഷയുടെ നല്ല ടെക്‌നീഷ്യനായിരുന്നു. പച്ചവെള്ളം പോലെ ഇംഗ്ലീഷ്‌ പറയാന്‍ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളില്‍ ഉണ്ടാക്കി. പക്ഷേ ആവര്‍ത്തന വിരസത അദ്ദേഹം പറയുന്ന തമാശകളിലുണ്ടായിരുന്നു. പ്രത്യേകിച്ച്‌ പ്‌്രിഡിഗ്രി മുതല്‍ അവിടെ പഠിക്കേണ്ടി വരുന്ന ഒരാള്‍ക്ക്‌. ഒരോ വര്‍ഷവും ഒരേ തമാശ തന്നെ ആവര്‍ത്തിക്കുന്നത്‌ ബോറായി തോന്നിയിരുന്നു.
എന്നാല്‍ എന്ന ദുഃഖിപ്പിക്കുന്നത്‌ അദ്ദേഹവുമായി ഏറ്റുമുട്ടിയതാണ്‌. എംഎ രണ്ടാം വര്‍ഷം. . അന്ന്‌ അദ്യാപകരായി ഹിന്ദുവിലെ പ്രദീപ്‌ സാര്‍, ഡെക്കാന്‍ ക്രോണിക്കിളിലെ അജയ്‌ സി മേനോന്‍ എന്നിവരുണ്ട്‌. ഇതില്‍ എറെ ബഹുമാനം. അന്ന്‌ കൊച്ചിന്‍ കോളേജില്‍ കൂടി പഠിപ്പിച്ചരുന്ന പ്രദീപ്‌ സാറിനോടായിരുന്നു. കാരണം അദ്ദേഹമായിരുന്നു ഞങ്ങളുടെ ക്ലാസ്‌ ടീച്ചര്‍ എന്നു തന്നെ പറയാവുന്ന ലീഡിങ്ങ്‌ റോളിലുണ്ടായിരുന്നത്‌്‌. അജയന്‍ സാര്‍ കട്ടുകാരെേെപ്പാലെ ഞങ്ങളുടെ തോളില്‍ കയ്യിട്ടു നടക്കും. പഠിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള മോഡേണ്‍ ലിറ്ററേച്ചറും. മനോരമയിലെ ജോസ്‌ ഗ്രെയ്‌സും എന്നോടൊപ്പമുണ്ട്‌ .ഞങ്ങള്‍ ക്ലാസിലെ നമ്പര്‍ വണ്‍ ഉഴപ്പന്മാര്‍.??
ഏതോ ഒരു നശിച്ച ദിവസം. മേനോന്‍ സാര്‍ ക്ലാസെടുക്കാന്‍ വന്നു. എന്നെ അദ്ദേഹം പൊക്കി. പുറത്തുപോകാന്‍ ഉത്തരവിട്ട. ഞാന്‍ കൂട്ടാക്കിയില്ല. സംഘര്‍ഷം കയ്യേറ്റത്തോളം എത്തി. ചോരതിളച്ചു നില്‍ക്കുന്ന പ്രായം.ഒടുവില്‍ അദ്ദേഹം ക്ലാസ്‌ മുറി വിട്ടു. ഞങ്ങള്‍ പതിവു പോലെ ഇന്ത്യന്‍ കോഫി ഹൗസിലേക്കും
കോളേജിലെ സംഭവം മേനോന്‍ സാറിനു ഷോക്കായി. അല്‍പ്പം നിമിഷത്തിനുള്ളില്‍ മേനോന്‍ സാര്‍ എന്റെ വീട്ടിനു മുന്നില്‍. അദ്ദേഹം വീ്‌ടിനകത്തേക്കു കയറിയതും ഞെട്ടി. എന്റെ വല്യമ്മച്ചി ആരാ ഇത്‌ കണ്ണനോ എന്നു വല്യമ്മച്ചി വിളിച്ചതോടെ മേനോന്‍ സാര്‍ വല്ലാതായി..
മേനോന്‍ സാറും കുടുംബവും വാടകയ്‌്‌കു താമസിച്ചിരുന്നത്‌ അമ്മയുടെ കോമ്പാറയിലെ തറവാട്‌ വീട്ടിലായിരുന്നുവെത്രെ. പുലി പോലെ വന്ന മേനോന്‍ സാറിന്റെ മടക്കം അന്ന്‌ അഹങ്കാരത്തോടെ കൊണ്ടാടി ്‌ അതെല്ലാം മോശമായിപ്പോയെന്നു പിന്നീട്‌ പലപ്പോഴും തോന്നിയെങ്കിലും അദ്ദേഹത്തോടു ചെന്നു കുറ്റം ഏറ്റു പറയാനുള്ള ധൈര്യം ലഭിച്ചില്ല. ഈ ഏറ്റുമുട്ടലും സിനിമകളിലെപ്പോലുള്ള കൂടികാഴ്‌ചയും ഒരിക്കലും അദ്ദേഹവും മറന്നിട്ടുണ്ടാവില്ല.
ഇനി അത്‌ പറയാനും കഴിയില്ല. അദ്ദേഹത്തിന്റെ മോറിസ്‌ മൈനറും പുകച്ചൂരുള്‍ ഉയര്‍ന്നുപൊങ്ങുന്ന പൈപ്പും ത്രീപീസ്‌ സ്യൂട്ടും ക്ലീന്‍ ഷേവ്‌ മുഖവും ഇനി കാണാനാവില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ