2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍





ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിംഗിന് പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. മൈക്രോസോഫ്റ്റും ഐആര്‍സിറ്റിസിയും (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) സഹകരിച്ചാണ് പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

വിന്‍ഡോസ് എട്ട് സോഫ്റ്റുവെയറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് വികസിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് ഫോണിലും വിന്‍ഡോസ് ഡിവൈസുകളിലുമാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുക.

വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നോ വിന്‍ഡോസ് ഫോണ്‍ സ്‌റ്റോറില്‍ നിന്നുമെല്ലാം ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ അറിയിച്ചിറ്റുണ്ട്. ട്രെയിന്‍ പോകുന്ന റൂട്ടിന്റെ വിഷ്വല്‍ മാപ്പും പിഎന്‍ആര്‍ സ്റ്റാറ്റസും ഈ ആപ്ലിക്കേഷനിലൂടെ അറിയാം.

നിലവിലെ ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെല്ലാം പുതിയ ആപ്ലിക്കേഷനിലും ഉപയോഗിക്കാന്‍ കഴിയും. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാനും സീറ്റുകളുടെ ലഭ്യത അറിയാനും കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ