2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

നെയ്റോബിയിലെ വെടിവെയ്പില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും

   




       

All Muslims leave' order... then gang target victims who can't name Prophet's mother:  masked gunmen slaughter 43 in Kenyan mall and terrorists blog attack live on twitter

              

  കെനിയയില്‍ തലസ്ഥാനമായ നെയ്റോബിയിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവെയ്പില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും. നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീധര്‍ നടരാജന്‍, പരാംശു ജെയ്ന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാര്‍. അല്‍-ക്വയ്ദയുമായി ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദ സംഘമായ അല്‍ ഷബാബ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അല്‍ ഷബാബ് സംഘം ആക്രമണം നടത്തിയത് തങ്ങളുടെ സംഘത്തില്‍പെട്ടവരാണെന്ന് വ്യക്തമാക്കിയത്. 39 പേരാണ് ശനിയാഴ്ച ഉണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. 150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാത്ത സംഭവത്തെ ശക്തമായി അപലപിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കെനിയ ദു:ഖം പങ്കിടുന്നതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഫ്രഞ്ച് സ്ത്രീകളും രണ്ട് കാനഡ സ്വദേശികളും ഉള്‍പ്പെടും. പരിക്കേറ്റവരില്‍ അമേരിക്കന്‍ പൌരന്‍മാരും ഉണ്ടെന്ന് നെയ്റോബിയിലെ യുഎസ് എംബസി അറിയിച്ചു. ഞായറാഴ്ച രാവിലെയും ഷോപ്പിംഗ് സെന്ററില്‍ തീവ്രവാദികളും കെനിയന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏതാനും പേരെ കെട്ടിടത്തിനുള്ളില്‍ ബന്ദികളാക്കി വെച്ചിട്ടുമുണ്ട്. ബന്ദികളുടെ ജീവന് ഭീഷണിയുളളതിനാല്‍ കരുതലോടെയാണ് സുരക്ഷാസേന മുന്നേറുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ശ്രദ്ധിച്ച് തീവ്രവാദികള്‍ സൈനിക നീക്കം മുന്‍കൂട്ടി അറിയുമെന്ന സാധ്യതയെ തുടര്‍ന്നാണിത്. 1998 ല്‍ കെനിയയിലെ യുഎസ് എംബസിക്കു നേരെയുണ്ടായ അക്രമത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ തീവ്രവാദ ആക്രമണമാണിത്. അഞ്ചു തീവ്രവാദികളെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇവരില്‍ പരിക്കേറ്റ ഒരാള്‍ പിന്നീട് മരണമടഞ്ഞു. നെയ്റോബിയിലെ വെസ്റ്ഗേറ്റ് ഷോപ്പിംഗ് സെന്ററിലാണ് തോക്കുധാരികള്‍ അക്രമം നടത്തിയത്. നെയ്റോബിയിലെ പ്രവാസികള്‍ ഏറെയെത്തുന്ന സ്ഥലമാണ് വെസ്റ്ഗേറ്റ് ഷോപ്പിംഗ് സെന്റര്‍. നേരത്തെയും സൊമാലിയന്‍ തീവ്രവാദികള്‍ സെന്ററിനെതിരേ ഭീഷണി മുഴക്കിയിരുന്നു.കറുത്ത വസ്ത്രം ധരിച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം മാളിന്റെ പ്രവേശന കവാടത്തിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ