കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എറണാകുളം ,ഇടുക്കി ജില്ലകള്‍ മുള്‍മുനയിലാണ്. ഇടുക്കി അണക്കെട്ട് തുറന്നേക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് പെരിയാറിന്റെ അരികിലുള്ളവര്‍ ആശങ്കയിലായത്.എന്നാല്‍ മഴമാറി വെയില്‍ തെളിഞ്ഞതോടെ ഇടുക്കി ഡാം അടുത്ത ദിവസങ്ങളിലൊന്നും തുറക്കേണ്ടെന്നു തീരുമാനിച്ചു
പരമാവധി സംഭരണശേഷിയിലേക്ക് അടുത്തുകൊണ്ടിരുന്ന ഇടുക്കി ഡാം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ. കറുപ്പന്‍കുട്ടി വ്യക്തമാക്കി. രാവിലെ ഡാം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കയ്ക്കാണ് ഇതോടെ താല്‍ക്കാലിക വിരാമമായത്. അണക്കെട്ടു പ്രദേശത്തെ മഴയും നീരൊഴുക്കും കുറഞ്ഞതിനാലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഡാമിലെ ജലനിരപ്പിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 2402.52 അടി യായിരുന്ന ജലനിരപ്പ് ഞായറാഴ്ച രാവിലെയോടെ 2401.69 അടിയിലേക്ക് താഴ്ന്നിട്ടുണ്ട്. അണക്കെട്ടിലെ വെള്ളം 24 മണിക്കൂറിനുള്ളില്‍ ഒരടിയോളം കുറഞ്ഞ സാഹചര്യം പരിഗണിച്ചാണ് കെഎസ്ഇബിയുടെ തീരുമാനം. മഴ മാറിനില്‍ക്കുന്നതിനാല്‍ വരുന്ന മണിക്കൂറുകളില്‍ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നു ദിവസം മുന്‍പു വരെ തുടര്‍ന്ന കനത്ത മഴയിലാണ് ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തത്. എന്നാല്‍ രണ്ടു ദിവസമായി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാകേന്ദ്രവും വ്യക്തമാക്കിയിരുന്നു. ഡാം തുറക്കുമെന്ന് പേടിച്ച് പെരിയാറിന്റെ തീരത്തുനിന്നുള്‍പ്പെടെ ജനങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിപ്പോയിരുന്നു. അതേസമയം മഴ ഇനിയും കനത്താല്‍ ഡാം തുറക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കിയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ