ജര്‍മനിയിലെ പ്രശസ്‌തമായ ബിയര്‍ ഫെസ്റ്റിവലിനു തുടക്കമായി. ഒക്ടോബര്‍ ഫെസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബിയര്‍ ആഘോഷത്തിനു ഓപചാരികമായി മ്യൂണിക്ക് മെയര്‍ ക്രിസ്‌റ്റിയന്‍ ഉഡേ ബിയര്‍ വീപ്പയുടെ ടാപ്പ് തുറന്നു ഉദ്‌ഘാടനം നിര്‍വഹിച്ചു. ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ബിയര്‍ ഉത്സവം പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടെയാണ് ആചരിക്കുന്നത്. ബവേറിയന്‍ തലസ്ഥാന നഗരമായ മ്യൂണിക്കിലെ ഈ ബിയര്‍ ആഘോഷത്തിനു 180 വര്‍ഷത്തോളം പഴക്കമുണ്ട്.ഒക്ടോബര്‍ ആറു വരെ നീണ്ടു നില്‍ക്കുന്ന മേളകാണുവാനും പങ്കുചേരാനുമായി 60 ലക്ഷത്തോളം വിദേശികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇത്തവണ ബിയര്‍ മേളയില്‍ 69 ലക്ഷത്തോളം ലിറ്റര്‍ കുടിച്ചുതീര്‍ക്കുമെന്നും കരുതുന്നു
ഒക്ടോബര്‍ ഫെസ്റ്റില്‍ എത്തുന്ന കുടിയന്മാര്‍ മലയാളികളെപ്പോലെ മദ്യം വെറുതെ കുടിച്ചു വറ്റിക്കുകയല്ല. പങ്കെടുക്കുന്നതിനു വേഷഭൂഷാദികളും പ്രധാനമാണ് ഒക്ടോബര്‍ ഫെസ്റ്റില്‍ പുരുഷന്മാരുടെ വേഷം ലെതര്‍ ഷോ്‌ട്ട്‌സ് ആയിരിക്കും.
അതേപോലെ മദ്യം വെള്ളം പോലെ ഒഴുകമെങ്കിലും ശരാശരി ഇതന്യാക്കാരനു താങ്ങാനാവില്ല. തല്ലിപ്പൊളി ബിയര്‍ ഒരു മഗിനു ഏഴ് പൗണ്ട് വരും.(600 രൂപയോളം ).













അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ