കൊച്ചി നഗരസഭ ഇടപ്പള്ളിയിലെ സോണല്‍ ഓഫീസില്‍ നടത്തുന്ന മുട്ടക്കോഴി വിതരണം ജനങ്ങളുടെ കയ്യിലെ കാശും സമയവും കളയുന്നു.
ധനനഷ്ടം, മാനനഷ്ടം എന്നിവ അനുഭവിക്കാന്‍ യോമുണ്ടെങ്കില്‍ ടാക്‌സി പിടിച്ചും വരും .
പറഞ്ഞിട്ടുകാര്യമില്ല.
ഇടിപിടിച്ചു വാങ്ങുന്ന
കോഴികളില്‍ പകുതിയും ചത്തുപോകുന്നതായി പരാതി വ്യാപകമാണ്. നാടന്‍
കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുന്നതെന്നാണ് വെയ്‌പ്.പക്ഷേ കി്‌ട്ടുന്നതല്ലാം
ഗിരിരാജന്‍ പോലുള്ള ഹൈബ്രിഡ് ഇനങ്ങളാണ്.ഇതിന്റെ ഒക്കെ ആര്‍ത്തി ഭയങ്കരം. .ഒന്നും
വിടില്ല. ചട്ടികളില്‍ വളര്‍ത്തുന്ന ചെടികള്‍ മാത്രമല്ല നോണ്‍ വെജിറ്റേറിയനാണ് ഈ
കോഴിക്കുഞ്ഞുങ്ങളുടെ ഇഷ്ടഭക്ഷണം. ഇതുകാരണം കോഴിക്കാഷ്ടത്തിന്റെ മണം
കിലോമീറ്ററുകളോളം എത്തും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത മാറ്റിയെഴുതിയാല്‍ . തന്നതില്‍ പാതി പതിരായി. വളര്‍ന്നതില്‍ പാതി പല വഴിയും പോയി.
ഇതൊക്കെ കഴിഞ്ഞു കിട്ടുന്നവയുടെ തീറ്റയും കൂടും മരുന്നും എല്ലാം കൂട്ടി നോക്കിയാല്‍ കടയില്‍ നിന്നും മുട്ട വാങ്ങുന്നതാണ് ലാഭം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ