മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന കായികമേള കൊച്ചി ഗെയിംസ് 2013 നു ഇന്ന് തിരശ്ശീല ഉയര്‍ന്നു
റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന ഗെയിംസിനു ഡെക്കാത്തലണ്‍ സ്‌പോര്‍ട്‌സ് ഇന്ത്യയും നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റും സംയുക്ത പങ്കാളിത്തം വഹിക്കും.? വിപുലമായ ചടങ്ങുകളോടെ കൊച്ചി ഗെയിംസ് 2013 ഡിസംബര്‍ 21നു സമാപിക്കും
കേരളം ആതിഥേയത്വം വഹി്‌ക്കുന്ന അടുത്ത ദേശീയ ഗെയിംസിന്റെ മുഖ്യ വേദികളിലൊന്നാണ് കൊച്ചി. ഈ വന്‍ കായികമേളയുടെ തയ്യാറെടുപ്പ് എന്ന നിലയിലാണ് കൊച്ചി ഗെയിംസ് 2013 അരങ്ങേറുന്നത്. കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി മേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി .ഐ ഷെയ്‌ഖ് പരീത്, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ ജെയിംസ്, മെഡിക്കല്‍ ട്രസ്‌റ്റ് ഹോസ്‌പിറ്റല്‍ മാനേജിംഗ് ഡയറക്‌റ്റര്‍ പി.വി ആന്റണി , റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി മനോഹര്‍ പ്രഭു, ആര്‍എസ്‌്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എഎസ്.എ.എസ് നവാസ് എന്നിവര്‍ പങ്കെടുത്തു
പൊതുജനങ്ങള്‍ക്കിടയില്‍ കായിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും കായിക സംരംഭങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തവും അതോടൊപ്പം ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതും കൊച്ചി ഗെയിംസ് 2013 - വിഭാവന ചെയ്യുന്നു.
പഥമ കൊച്ചി ഗെയിംസിന്റെ ലക്ഷ്യം കായികരംഗത്തെക്കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതിനോടൊപ്പം ആരോഗ്യമുള്ള ജീവിത ശൈലി ജനങ്ങളുടെ ഇടയില്‍ ദൃഡമാക്കുക എന്നതാണെന്ന് ഡെക്കാത്തലണ്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ തോമസ് ഡി ലിാസോ പറഞ്ഞു
കൊച്ചി ഗെയിംസ് 2013- ന്റെ പ്രധാന ആകര്‍ഷണം രാജ്യന്തര നിലവാരത്തോടുകൂടിയ ഡെക്കാത്തലണിന്റെ വിപുലമായ സ്റ്റോറും ആയോധന കലകളായ കിക്ക് ബോക്‌സിങ്ങ് തുടങ്ങിയവ അടക്കം നിരവധി മിനി ഗെയിംസുകളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ നിറഞ്ഞ സ്‌പോര്‍ട് വില്ലേജ് ആയിരിക്കും..
കൊച്ചി ഗെയിംസ് 201ന്റെ ഭാഗമായി അത്‌ലറ്റിക്‌സ്,ബാസ്‌കറ്റ്‌ബോള്‍,ടേബില്‍ ടെന്നിസ്, നീന്തല്‍, ഫുട്‌ബോള്‍,വോളിബോള്‍ മത്സരങ്ങള്‍ ഉണ്ടാകും .മുന്നു എവര്‍റോളിംഗ് ട്രോഫികള്‍ക്കു വേണ്ടി സ്‌കൂള്‍ ,കോളേജ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക.. കൊച്ചി ഗെയിംസ് 2013 ല്‍ ആയിരത്തിലേറെ അത്‌ലറ്റുകള്‍ പങ്കെടുക്കും. മെഡിക്കല്‍ ട്രസ്റ്റ് സ്‌പോര്‍ട്‌സ് മെഡിസിന്റെ നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ വിഭാഗം കൊച്ചി ഗെയിംസ് 2013ല്‍ ഉടനീളം പ്രവര്‍ത്തിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ